Current Date

Search
Close this search box.
Search
Close this search box.

‘തുര്‍ക്കിയുമായി ഹമാസിന് ‘സ്ഥിരമായ’ ബന്ധമുണ്ട്, സിറിയ ബന്ധം പുനഃസ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു’

ഗസ്സ സിറ്റി: തുര്‍ക്കിയുമായി സുസ്ഥിരമായ ബന്ധം പുലര്‍ത്തുന്നതായും സിറിയയുമായി ബന്ധം പുനഃസ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഫലസ്തീന്‍ ഇസ്ലാമിക് റെസിസ്റ്റന്‍സ് മൂവ്മെന്റായ ഹമാസ് വെള്ളിയാഴ്ച പ്രഖ്യാപിച്ചതായി സമ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

തുര്‍ക്കിയുമായുള്ള ഞങ്ങളുടെ ബന്ധത്തില്‍ വലിയ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. സൗദി അറേബ്യ, ഈജിപ്ത്, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ഇസ്രായേല്‍ എന്നിവയുള്‍പ്പെടെ മേഖലയിലെ എല്ലാ കക്ഷികളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള തുര്‍ക്കി നയമാണ് ഈ ആശയക്കുഴപ്പത്തിന്റെ ഉറവിടമെന്നും ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ അംഗം മൂസ അബു മര്‍സൂഖ് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ സ്പുട്‌നിക്കിനോട് പറഞ്ഞു.

തുര്‍ക്കിയുമായുള്ള ഹമാസിന്റെ ബന്ധത്തെക്കുറിച്ചുള്ള ഇസ്രായേലിന്റെ വ്യാജ വാര്‍ത്താ റിപ്പോര്‍ട്ടുകളാണ് ആശയക്കുഴപ്പത്തിന്റെ മറ്റ് ഉറവിടങ്ങളെന്നും അബു മര്‍സൂഖ് പറഞ്ഞു. തുര്‍ക്കിയുമായുള്ള ഹമാസ് ബന്ധം സുസ്ഥിരമാണ്,’ അദ്ദേഹം ഊന്നിപ്പറഞ്ഞു. ‘ഞങ്ങള്‍ക്കിടയില്‍ ധാരണകളുണ്ട്, ഈ ധാരണകളില്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.’ യഥാര്‍ത്ഥത്തില്‍, അത്തരം പ്രശ്‌നങ്ങളുടെ അടിസ്ഥാനം സിറിയയിലെ നമ്മുടെ ഫലസ്തീന്‍ പൗരന്മാരുമായുള്ള നമ്മുടെ ബന്ധമാണ്,” ‘അല്ലെങ്കില്‍, ഭാവിയില്‍ ക്രിയാത്മകമായി മാറുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്ന വ്യത്യസ്ത പ്രശ്നങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles