Current Date

Search
Close this search box.
Search
Close this search box.

അനുരഞ്ജന ചര്‍ച്ചക്കായി ഹമാസ്-ഫതഹ് വക്താക്കള്‍ ഈജിപ്തിലേക്ക്

ഗസ്സ സിറ്റി: ഫലസ്തീനിലെ പ്രധാനപ്പെട്ട രണ്ട് എതിര്‍കക്ഷികളായ ഫതഹും ഹമാസും തമ്മിലുള്ള അനുരഞ്ജന ചര്‍ച്ചകളുടെ ഭാഗമായി ഇരു വിഭാഗം നേതാക്കളും ഈജിപ്തിലേക്ക്. ഹമാസ് രാഷ്ട്രീയകാര്യ വിഭാഗം വക്താവ് ഖലീല്‍ അല്‍ ഹയ്യ, മുതിര്‍ന്ന ഫതഹ് വക്താവ് അഹ്മദ് ഹില്ലിസ് എന്നിവരാണ് കഴിഞ്ഞ ദിവസം കൈറോവിലേക്ക് പുറപ്പെട്ടതെന്ന് അനദോലു ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഈജിപ്തിലെ തങ്ങളുടെ പ്രസ്ഥാനങ്ങളുടെ പ്രതിനിധികള്‍ മുഖേന നടക്കുന്ന മധ്യസ്ഥ ചര്‍ച്ചകള്‍ക്കായാണ് ഇരുവരും പുറപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. ഇരു വിഭാഗം സംഘടനകള്‍ തമ്മിലെ അനുരഞ്ജനവും ഇസ്രായേലിനെതിരെയുള്ള ഫലസ്തീന്റെ ചെറുത്തുനില്‍പ്പുമാണ് ചര്‍ച്ചയുടെ പ്രധാന അജണ്ടയെന്നും അനദോലു റിപ്പോര്‍ട്ട് ചെയ്തു. സമഗ്രമായ ഒരു ദേശീയ കരാറിലെത്താനുള്ള ശ്രമമാണ് ഈ കൂടിക്കാഴ്ചയെന്നും ഹമാസ് വക്താവിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

നേരത്തെയും ഈജിപ്തിലെ ഇരു വിഭാഗം സംഘടന നേതാക്കളുടെ മധ്യസ്ഥതയില്‍ ഫതഹ്- ഹമാസ് അനുരഞ്ജന ചര്‍ച്ചകള്‍ നടന്നിരുന്നു. പൂര്‍ണാര്‍ത്ഥത്തിലുള്ള സഹകരണത്തിലേക്ക് ഇതുവരെ ഇരു വിഭാഗവും എത്തിയിട്ടില്ല. ഫലസ്തീനില്‍ വര്‍ഷങ്ങളായി ഇരു ചേരിയിലുള്ള വിഭാഗങ്ങള്‍ ഒന്നിച്ചുചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അടുത്തകാലങ്ങളില്‍ തീരുമാനമെടുത്തിരുന്നു.

Related Articles