Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്‍ അതോറിറ്റിക്കെതിരെ വിമര്‍ശനവുമായി ഹമാസ്

വെസ്റ്റ് ബാങ്ക്: ഫലസ്തീനിലെ ഇരു വിഭാഗങ്ങളായ ഹമാസും ഫതഹും തമ്മിലുള്ള അനൈക്യം വീണ്ടും ചര്‍ച്ചയാകുന്നു. കഴിഞ്ഞ ദിവസം ഫതഹ് നേതൃത്വം നല്‍കുന്ന ഫലസ്തീന്‍ അതോറിറ്റിക്കെതിരെ വിമര്‍ശനമുന്നയിച്ച് രംഗത്തെത്തിയത് ഹമാസ് വക്താവ് ഹാസിം ഖാസിം ആണ്. ഫലസ്തീന്റെ തീരുമാനത്തില്‍ അതോറിറ്റി ഏകാധിപത്യമാണ് വെച്ച് പുലര്‍ത്തുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം വിമര്‍ശനം നടത്തിയത്. റാമല്ലയിലെ പി.എ, ഫതഹ് ഉദ്യോഗസ്ഥര്‍ ഫലസ്തീന്‍ ജനതയ്ക്ക് മേല്‍ ഒരു രാജ്യം നടത്തുകയാണെന്ന തരത്തില്‍ വ്യാമോഹം കൊണ്ടുനടക്കുന്നത് ലജ്ജാകരമാണ്.

ഫലസ്തീന്‍ ജനതയുടെ ദേശീയ അഭിലാഷങ്ങള്‍ നേടിയെടുക്കുന്നതില്‍ പി.എ പരാജയപ്പെട്ടിരിക്കുകയാണ്. മറിച്ച്, അത് രാഷ്ട്രീയവും ഭൂമിശാസ്ത്രപരവുമായ വിഭജനം ഉറപ്പിക്കുകയും ഇസ്രായേല്‍ അധിനിവേശവുമായി ഒത്തുതീര്‍പ്പ് തേടുകയും ചെയ്യുന്നു- ഖാസിം ട്വീറ്റ് ചെയ്തു.

രാജ്യത്തെ പ്രധാന ദേശീയ കാര്യങ്ങള്‍ പി.എ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് അറിയാന്‍ എല്ലാ ഫലസ്തീനികള്‍ക്കും അവകാശമുണ്ട്.
ഗാസയുടെ തീരത്തെ എണ്ണപാടങ്ങളില്‍ നിക്ഷേപം നടത്തുന്നതിന് ഈജിപ്ഷ്യന്‍ കമ്പനിയുമായി കരാര്‍ ഒപ്പിട്ടതായി പി.എ തീരുമാനിച്ചതിന് പിന്നാലെയായിരുന്നു ഇദ്ദേഹത്തിന്റെ പ്രസ്താവന. വളരെ രഹസ്യമായിട്ടായിരുന്നു കരാര്‍ ഒപ്പിട്ടത് എന്നാണ് റിപ്പോര്‍ട്ട്.

Related Articles