Current Date

Search
Close this search box.
Search
Close this search box.

വ്യാജ വാര്‍ത്ത: സൗദി ന്യൂസ് നെറ്റ്‌വര്‍ക്ക് ഹമാസ് ബ്ലോക്ക് ചെയ്തു

ഗസ്സ സിറ്റി: സൗദിയുടെ ഉടമസ്ഥതയിലുള്ള രണ്ട് ന്യൂസ് നെറ്റ്‌വര്‍ക്കുകള്‍ ഫലസ്തീന്‍ വിമോചന സംഘടനയായ ഹമാസ് നിരോധിച്ചു. വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിനാണ് നിരോധനമെന്ന് ഹമാസിനെ ഉദ്ധരിച്ച് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു.

അല്‍ അറബിയ്യ,അല്‍ ഹദാത് എന്നീ രണ്ട് മാധ്യമങ്ങളാണ് ബ്ലോക്ക് ചെയ്തത്. ഇസ്രായേലുമായി സഹകരിച്ച് പ്രവര്‍ത്തിച്ച് മാധ്യമങ്ങളിലെ അംഗങ്ങളെ അറസ്റ്റു ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. മീഡിയ നെറ്റ്‌വര്‍ക്കിലെ ചിലര്‍ ഇസ്രായേല്‍ ഭരണകൂടത്തിലേക്ക് കൂറുമാറിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles