Current Date

Search
Close this search box.
Search
Close this search box.

ഹമാസ്: പുതിയ നേതൃത്വത്തെ കണ്ടെത്താന്‍ തെരഞ്ഞെടുപ്പ്

വെസ്റ്റ്ബാങ്ക്: ഫലസ്തീന്‍ വിമോചന-പ്രതിരോധ സംഘടനയായ ഹമാസ് ആഭ്യന്തര തെരഞ്ഞെടുപ്പ് നടത്തുന്നു. സംഘടനക്ക് പുതിയ നേതൃത്വത്തെ തെരഞ്ഞെടുക്കുന്നതിന് വേണ്ടിയാണ് വെള്ളിയാഴ്ച ഒന്നാംഘട്ട തെരഞ്ഞെടുപ്പ് നടത്തുന്നത്. ഹമാസ് വക്താവിനെ ഉദ്ധരിച്ച് അനദോലു ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയതായും അദ്ദേഹം പറഞ്ഞു.

ഗസ്സ മുനമ്പ്, വെസ്റ്റ് ബാങ്കിലെ, പ്രവാസികള്‍ എന്നിവരെ പങ്കെടുപ്പിച്ചാണ് ഒന്നാംഘട്ട തെരഞ്ഞെടുപ്പ് നടത്തുന്നത്. എല്ലാ നാല് വര്‍ഷവും കൂടുമ്പോഴാണ് ഹമാസ് തെരഞ്ഞെടുപ്പ് നടത്താറുള്ളത്. സുരക്ഷ കാര്യങ്ങള്‍ മുന്‍നിര്‍ത്തി രഹസ്യമായാണ് തെരഞ്ഞെടുപ്പ് നടത്താറ്. 2017ലാണ് അവസാനമായി തെരഞ്ഞെടുപ്പ് നടന്നത്. മാര്‍ച്ച് അവസാനത്തോടെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കി മെയ്,ജൂലായ് മാസങ്ങളില്‍ നടക്കുന്ന ഫലസ്തീന്‍ പ്രസിഡന്‍ഷ്യല്‍ നിയമസഭ തെരഞ്ഞെടുപ്പിന് സംഘടനയെ സജ്ജമാക്കാനാണ് തീരുമാനമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles