Current Date

Search
Close this search box.
Search
Close this search box.

സൗദിയുമായി ബന്ധം പുന:സ്ഥാപിക്കാനുള്ള ശ്രമവുമായി ഹമാസ്

ഗസ്സ സിറ്റി: സൗദി അറേബ്യയുമായുള്ള ബന്ധം പുന:സ്ഥാപിക്കാനുള്ള ശ്രമവുമായി ഫലസ്തീന്‍ വിമോചന സംഘടനയായ ഹമാസ്. ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോ മേധാവി ഇസ്മായില്‍ ഹനിയ്യയാണ് സൗദി അറേബ്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നതായി വെളിപ്പെടുത്തിയത്.

സൗദി അറേബ്യയുമായും ജോര്‍ദാനുമായും ബന്ധം പുനഃസ്ഥാപിക്കാന്‍ ഹമാസ് ശ്രമിക്കുന്നുണ്ടെന്ന് വ്യാഴാഴ്ച റഷ്യ ടുഡേയോട് സംസാരിക്കവെ ഹനിയ്യ പറഞ്ഞതായി മിഡീലിസ്റ്റ് മോണിറ്റര്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, ഈ രാജ്യങ്ങളുമായുള്ള അനുരഞ്ജനത്തെ തുരങ്കം വയ്ക്കാന്‍ ചില കക്ഷികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഒരു രാജ്യത്തിന്റെയും കാര്യങ്ങളില്‍ ഹമാസ് ഇടപെടുന്നില്ലെന്ന് ഊന്നിപ്പറഞ്ഞുകൊണ്ട് എല്ലാ അറബ്, അന്തര്‍ദേശീയ വശങ്ങളില്‍ നിന്നും തന്റെ പ്രസ്ഥാനം തുല്യ അകലം പാലിക്കുന്നുണ്ടെന്ന് ഹമാസ് നേതാവ് ആവര്‍ത്തിച്ചു.

അതേസമയം, വരുന്ന അറബ് ലീഗ് യോഗത്തിന് മുമ്പ് അള്‍ജീരിയ എല്ലാ ഫലസ്തീന്‍ വിഭാഗങ്ങളെയും ഒരുമിച്ച് കൊണ്ടുവരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി, ഫലസ്തീന്‍ ആഭ്യന്തര അനുരഞ്ജനത്തിന് ഫതഹ് ഉദ്യോഗസ്ഥര്‍ തടസ്സം നില്‍ക്കുന്നതായും ഹനിയ്യ ആരോപിച്ചു.

ഹമാസിന്റെ മോസ്‌കോ സന്ദര്‍ശനം തടയാന്‍ ചില പാശ്ചാത്യ കക്ഷികള്‍ ശ്രമിച്ചതായും അദ്ദേഹം ആരോപിച്ചു. പശ്ചിമേഷ്യയുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങള്‍ ഇരുപക്ഷവും ചര്‍ച്ച ചെയ്തതിനാല്‍ തന്റെ പ്രസ്ഥാനത്തിന്റെ മോസ്‌കോ സന്ദര്‍ശനം ‘ഫലപ്രദമായിരുന്നു’ എന്ന് ഹമാസിന്റെ ഉന്നത നേതാവ് പറഞ്ഞു.

കഴിഞ്ഞയാഴ്ച ഹനിയ ഹമാസ് പ്രതിനിധി സംഘത്തോടൊപ്പം മോസ്‌കോ സന്ദര്‍ശിക്കുകയും വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന റഷ്യന്‍ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

Related Articles