Current Date

Search
Close this search box.
Search
Close this search box.

സൗദിയിലുള്ളവര്‍ക്ക് മാത്രമായി ഈ വര്‍ഷം നിയന്ത്രണങ്ങളോടെ ഹജ്ജ് നടത്തും

മക്ക: സൗദിയിലുള്ള സ്വദേശികളെയും വിദേശികളെയും പങ്കെടുപ്പിച്ച് കടുത്ത നിയന്ത്രണങ്ങളോടെ ഈ വര്‍ഷം ഹജ്ജ് നടത്താന്‍ തീരുമാനമായി. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് ഹജ്ജിന് മുടക്കം വരാതിരിക്കാനാണ് സൗദി ഹജ്ജ് കാര്യ മന്ത്രാലയം തീരുമാനമെടുത്തത്. പതിനായിരം പേര്‍ക്കാകും അനുമതി നല്‍കുക. കുട്ടികള്‍ക്കും 65 വയസ്സിന് മുകളിലുള്ളവര്‍ക്കും അവസരമുണ്ടാകില്ല.

സൗദിക്കകത്തെ താമസക്കാരായ സ്വദേശികള്‍ക്കും വിദേശികള്‍ക്കും മാത്രമാണ് ഹജ്ജില്‍ പങ്കെടുക്കാന്‍ അവസരം നല്‍കുക. പുറത്തുള്ളവര്‍ക്ക് ഹജ്ജ് ചെയ്യാനാവില്ല. ഹജ്ജിന്റെ ആത്മാവ് നഷ്ടപ്പെടാതെ ചടങ്ങുകള്‍ ക്രമീകരിക്കുമെന്നും ഹജ്ജ് ഉംറ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചു. ഇതിന്റെ കൂടുതല്‍ വിവരണങ്ങളും ഔദ്യോഗിക പ്രഖ്യാപനവും സൗദി ഹജ്ജ്-ഉംറ മന്ത്രാലയം ഉടന്‍ പ്രഖ്യാപിക്കും.

Related Articles