റിയാദ്: മുസ്ലിംകളുടെ പുണ്യതീര്ത്ഥാടനമായ ഹജ്ജിനായി കോവിഡ് പ്രതിസന്ധി തീരും വരെ ക്ഷമയോടെ കാത്തിരിക്കണമെന്ന് സൗദിയുടെ അഭ്യര്‍ത്ഥന. ഈ വര്‍ഷത്തെ ഹജ്ജ് ഒഴിവാക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് സൗദി അറിയിപ്പുമായി രംഗത്തെത്തിയത്.
കോവിഡ് വൈറസ് പകര്‍ച്ചവ്യാധിയെക്കുറിച്ച് കൂടുതല്‍ വ്യക്തത കൈവരുന്നതുവരെ കാത്തിരിക്കണമെന്നാണ് ആഗോള മുസ്ലിം സമൂഹത്തോട് കഴിഞ്ഞ ദിവസം സൗദി ഹജ്ജ് ഉംറ മന്ത്രി അഭ്യര്‍ത്ഥിച്ചത്.
ഉംറ തീര്‍ത്ഥാടനം മാര്‍ച്ച് ആദ്യവാരം മുതല്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. കോവിഡ് വ്യാപനം 2020ലെ ഹജ്ജ് സംബന്ധിച്ചും അനിശ്ചിതത്വം ഉയര്‍ത്തിയിരിക്കുകയാണ്. ജൂലൈ അവസാനത്തോടെ ആരംഭിക്കാനിരിക്കുന്ന ഒരാഴ്ച നീളുന്ന ഹജ്ജ് തീര്‍ത്ഥാടനത്തിന് ലോകമെമ്പാടുമുള്ള 25 ലക്ഷം തീര്‍ഥാടകര്‍ ആണ് എത്തിച്ചേരാറു