Current Date

Search
Close this search box.
Search
Close this search box.

ഗ്യാന്‍വാപി; ശിവലിംഗം കണ്ടെത്തിയെന്ന വാദം കള്ളമെന്ന് കാശി വിശ്വനാഥിലെ സന്യാസിമാര്‍

വാരാണസി: ഗ്യാന്‍വാപി പള്ളിയില്‍ ശിവലിംഗം കണ്ടെത്തിയെന്ന ഹിന്ദുത്വ സംഘടനകളുടെ വാദം തള്ളി കാശി വിശ്വനാഥ ക്ഷേത്രത്തിലെ സന്യാസിമാരായ മഹന്ത് രാജേന്ദ്ര തിവാരിയും മഹന്ത് ഗണേഷ് ശങ്കറും. കുട്ടിക്കാലം മതുല്‍ക്കെ പള്ളിയിലെ വുദു ടാങ്ക് തങ്ങള്‍ കണ്ടിട്ടുണ്ടെന്നും അതിലെ ശിലാ ഘടനയെ ശിവലിംഗം എന്ന് വിളിക്കാനാവില്ലെവന്നും ഇരുവരും പറഞ്ഞു. ആജ് തക്കിന് നല്‍കിയ അഭിമുഖത്തിലാണ് ഇരുവരും ഇക്കാര്യം വ്യക്തമാക്കിയത്.

ഞാന്‍ കുട്ടിക്കാലം മുതല്‍ ആ വുദു ടാങ്ക് കാണാറുണ്ടായിരുന്നു. അവിടെ കളിക്കാന്‍ പോകുമായിരുന്നു. ഏതെങ്കിലും ശിലാ ഘടനയെ ശിവലിംഗം എന്ന് വിളിക്കുന്നത് ശരിയല്ല – തിവാരി പറഞ്ഞു.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/K0iYr4YpLSq7NIQXTF44rW

Related Articles