Current Date

Search
Close this search box.
Search
Close this search box.

ക്ഷേത്രത്തില്‍ ഇഫ്താറൊരുക്കി ഗുജറാത്തില്‍ നിന്ന് വേറിട്ടൊരു മാതൃക

അഹ്‌മദാബാദ്: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ദിനേന വര്‍ഗ്ഗീയ വിദ്വേഷത്തിന്റെയും ദ്രുവീകരണത്തിന്റെയും വാര്‍ത്തകളാണ് പുറത്തുവരാറുള്ളത്. അതിനിടെ ഗുജറാത്തില്‍ നിന്നും കഴിഞ്ഞ ദിവസം പുറത്തു വന്ന വാര്‍ത്ത ഏറെ സന്തോഷം നല്‍കുന്നതാണ്. ഗുജറാത്തിലെ പുരാതനമായ ഹിന്ദു ക്ഷേത്രത്തില്‍ റമദാനിനോടനുബന്ധിച്ച് മുസ്ലിംകള്‍ക്ക് ഇഫ്താര്‍ ഒരുക്കിയ വാര്‍ത്തയാണ് മതസൗഹാര്‍ദ്ദത്തിന്റെ വേറിട്ട മാതൃകയായത്.

വിശുദ്ധ റംസാന്‍ മാസത്തില്‍ ഗ്രാമീണരായ മുസ്ലീങ്ങള്‍ക്ക് നോമ്പ് തുറക്കാന്‍ ബനസ്‌കന്ത ജില്ലയിലെ ദല്‍വാന ഗ്രാമത്തിലെ ക്ഷേത്രത്തിന്റെ വാതിലാണ് മലര്‍ക്കെ തുറന്നിട്ടത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് വരന്ദ വീര്‍ മഹാരാജ് മന്ദിറിലേക്ക് ഗ്രാമത്തിലെ മുസ്ലിംകളെ നോമ്പ് തുറക്കാന്‍ ക്ഷണിക്കപ്പെട്ടത്. അവര്‍ക്ക് ക്ഷേത്ര പരിസരത്ത് മഗ്രിബ് നമസ്‌കരിക്കാനും സൗകര്യമേര്‍പ്പെടുത്തിയിരുന്നു. കുറഞ്ഞത് 100 മുസ്ലീംകള്‍ പരിപാടിയില്‍ പങ്കെടുത്തുയ.

ഏകദേശം 1200 വര്‍ഷം പഴക്കമുള്ള ഈ ക്ഷേത്രത്തിനും ഗ്രാമത്തിലെ ജനങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ദല്‍വാനയിലെ മുസ്ലീം നിവാസികളെ ഇത്തരമൊരു ചടങ്ങിലേക്ക് ക്ഷണിക്കുന്നത് ഇതാദ്യമാണെന്ന് ക്ഷേത്ര പുരോഹിതന്‍ പങ്കജ് താക്കറിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഗ്രാമത്തിലെ ജനങ്ങള്‍ എപ്പോഴും സഹവര്‍ത്തിത്വത്തിലും സാഹോദര്യത്തിലും വിശ്വസിക്കുന്നവരാണെന്ന് തകര്‍ പറഞ്ഞു. അതത് മതസ്ഥരുടെ ആഘോഷങ്ങള്‍ വരുമ്പോഴെല്ലാം ഗ്രാമവാസികള്‍ എല്ലായ്‌പ്പോഴും പരസ്പരം സഹകരിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related Articles