Current Date

Search
Close this search box.
Search
Close this search box.

ജൈന ഉത്സവം: അറവുശാല അടച്ചുപൂട്ടുന്നത് ചോദ്യം ചെയ്തുള്ള ഹരജി തള്ളി

അഹ്‌മദാബാദ്: അഹമ്മദാബാദിലെ അറവുശാല ജൈന ഉത്സവത്തിന്റെ ഭാഗമായി താല്‍കാലികമായി അടച്ചുപൂട്ടിയതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജി ഗുജറാത്ത് ഹൈക്കോടതി തള്ളി. ബാര്‍ ആന്‍ഡ് ബെഞ്ച് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

അടച്ചുപൂട്ടല്‍ ഭരണകൂടം ഏര്‍പ്പെടുത്തിയ ന്യായമായ നിയന്ത്രണമാണെന്നും മൗലികാവകാശങ്ങള്‍ ലംഘിക്കുന്നില്ലെന്നുമാണ് ജസ്റ്റിസ് സന്ദീപ് ഭട്ടിന്റെ സിംഗിള്‍ ബെഞ്ച് വെള്‌ളിയാഴ്ച പറഞ്ഞത്. കുല്‍ ഹിന്ദ് ജംഇയത്തുല്‍ ഖുറൈഷ് ആക്ഷന്‍ കമ്മിറ്റി ഗുജറാത്ത് എന്ന സംഘടന സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
ഓഗസ്റ്റ് 18-ന് അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഓഗസ്റ്റ് 24 മുതല്‍ ഓഗസ്റ്റ് 31 വരെ അറവുശാല അടച്ചുപൂട്ടാന്‍ അനുമതി നല്‍കിയിരുന്നു. ഡാനിഷ് ഖുറൈഷി റസാവാല പ്രതിനിധീകരിക്കുന്ന സംഘടന ജൈന സമൂഹം ആചരിക്കുന്ന പരയൂഷന്‍ പര്‍വ് സമയത്ത് അഹമ്മദാബാദിലെ ഏക അറവുശാല അടച്ചുപൂട്ടുന്നതിനെ വെല്ലുവിളിച്ച് കോടതിയെ സമീപിച്ചിരുന്നു.

ഇതിന്റെ അനുബന്ധ ആഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബര്‍ 5, സെപ്റ്റംബര്‍ 9 തീയതികളിലും അറവുശാലകള്‍ അടച്ചുപൂട്ടണമെന്ന് തീരുമാനമുണ്ടായിരുന്നു. പൗരസമിതിയുടെ തീരുമാനത്തെ റസാവാല ഹൈക്കോടതിയില്‍ ചോദ്യം ചെയ്യുകയായിരുന്നു. കേസിലെ അവസാന വാദത്തിനിടെ, അവസാന നിമിഷം കോടതിയെ സമീപിച്ചതിനെ ജസ്റ്റിസ് ഭട്ട് വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. സമാനമായ സംഭവം കര്‍ണാടകയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Related Articles