Current Date

Search
Close this search box.
Search
Close this search box.

ഗുജറാത്തിലും മുസ്ലിംകള്‍ക്കെതിരെ പൊളിക്കല്‍ നടപടിയുമായി സര്‍ക്കാര്‍

അഹ്‌മദാബാദ്: *കൈയേറ്റമാണെന്ന് ആരോപിച്ച് മുസ്ലിം സ്ഥാപനങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കുമെതിരെ പൊളിക്കല്‍ നടപടി ആരംഭിച്ച് ഗുജറാത്ത് സര്‍ക്കാര്‍*. ഹിമന്ത് നഗര്‍ സിറ്റിയിലാണ് ചൊവ്വാഴ്ച സര്‍ക്കാര്‍ അധികൃതര്‍ കെട്ടിടം പൊളിക്കുന്നത്. രാമനവമി ആഘോഷവുമായി ബന്ധപ്പെട്ട് കലാപമുണ്ടായ പ്രദേശമാണിവിടെ. ഇവിടെ സംഘ്പരിവാര്‍ മുസ്ലിംകള്‍ക്കെതിരെ അക്രമമഴിച്ചുവിട്ടിരുന്നു.

ഹിന്ദുത്വഅക്രമങ്ങള്‍ക്ക് തൊട്ടുപിന്നാലെ മധ്യപ്രദേശിലെയും ഉത്തര്‍പ്രദേശിലെയും ബി.ജെ.പി ഭരണകൂടങ്ങളും ബി.ജെ.പി നിയന്ത്രിത നോര്‍ത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനും മുസ്ലിംകള്‍ക്കെതിരെ സമാനമായ നടപടികള്‍ കൈകൊണ്ടിരുന്നു.

രാമനവമി ദിനത്തില്‍ വര്‍ഗീയ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിന് സമീപമുള്ള ചപരിയ പ്രദേശത്താണ് മുനിസിപ്പാലിറ്റി പൊളിക്കല്‍ ആരംഭിച്ചതെന്ന് പോലീസ് സൂപ്രണ്ട് വിശാല്‍ വഗേല പിടിഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ചപ്പരിയയിലെ കൈയേറ്റങ്ങള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് നീക്കം ചെയ്യാന്‍ തുടങ്ങിയതോടെ അധികൃതര്‍ പ്രദേശത്ത് കനത്ത പൊലീസിനെ വിന്യസിച്ചിരിക്കുകയാണ്. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

Related Articles