Current Date

Search
Close this search box.
Search
Close this search box.

ന്യൂനപക്ഷ ക്ഷേമനിധി ഫണ്ട് വെട്ടിക്കുറച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഒടുവില്‍ ന്യൂനപക്ഷ ക്ഷേമത്തിനുള്ള ഫണ്ടുകള്‍ വെട്ടിക്കുറച്ച് കേന്ദ്രസര്‍ക്കാര്‍. ‘സബ് കാ സാത്, സബ് കാ വികാസ്-‘ എന്ന പേരിലുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിലുള്ള കേന്ദ്ര സര്‍ക്കാര്‍ ന്യൂനപക്ഷ ക്ഷേമത്തിനായി നീക്കിവെക്കുന്ന തുക വെട്ടിക്കുറച്ചതായി വ്യാഴാഴ്ച പാര്‍ലമെന്റില്‍ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനിയാണ് ഇക്കാര്യം ഔദ്യോഗികമായി തന്നെ വെളിപ്പെടുത്തിയത്.

2019-20നും 2021-2022നും ഇടയില്‍ ന്യൂനപക്ഷ കേന്ദ്രീകൃത പരിപാടികള്‍ക്കായി അനുവദിച്ച പണം സര്‍ക്കാര്‍ വെട്ടിക്കുറച്ചതായി രേഖാമൂലമുള്ള മറുപടിയില്‍ സ്മൃതി ഇറാനി പറഞ്ഞു. 2019-20 മുതല്‍ ന്യൂനപക്ഷകാര്യ മന്ത്രാലയം ആരംഭിച്ച മിക്ക പദ്ധതികള്‍ക്കും കീഴിലുള്ള ഗുണഭോക്താക്കളുടെ എണ്ണം കുറഞ്ഞതായും അവര്‍ കൂട്ടിച്ചേര്‍ത്തു. 2019-20 നും 2021-22 നും ഇടയില്‍, ചില പദ്ധതികള്‍ക്ക് മറ്റുള്ളവയേക്കാള്‍ കൂടുതല്‍ ഫണ്ടിംഗ് ലഭിച്ചു, എന്നാല്‍ കുറച്ച് ആളുകള്‍ക്ക് അവയില്‍ നിന്ന് പ്രയോജനം ലഭിച്ചു, അവര്‍ പറഞ്ഞു.

ആസാമില്‍ നിന്നുള്ള ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ എം.പിയായ എം. ബദ്റുദ്ദീന്‍ അജ്മല്‍ ഉന്നയിച്ച നക്ഷത്രചിഹ്നമില്ലാത്ത ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അവര്‍. അനുവദിച്ച തുക, വിനിയോഗിച്ച തുക സംബന്ധിച്ച വിവരങ്ങളും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

ന്യൂനപക്ഷങ്ങളുടെ സാമൂഹിക-സാമ്പത്തികവും വിദ്യാഭ്യാസപരവുമായ ശാക്തീകരണത്തിനായി ഏര്‍പ്പെടുത്തിയിട്ടുള്ള ദേശീയ പരിപാടികള്‍ക്ക് കീഴിലുള്ള സ്വീകര്‍ത്താക്കളുടെ എണ്ണവും അദ്ദേഹം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ക്രിസ്ത്യാനികള്‍, സിഖുകാര്‍, ബുദ്ധമതക്കാര്‍, മുസ്ലിംകള്‍, പാഴ്സികള്‍, ജൈനന്മാര്‍ എന്നിങ്ങനെ ആറ് വിഭാഗങ്ങളെയാണ് കേന്ദ്രസര്‍ക്കാര്‍ ന്യൂനപക്ഷ വിഭാഗങ്ങളായി വിജ്ഞാപനം ചെയ്തത്.

Related Articles