Current Date

Search
Close this search box.
Search
Close this search box.

ഹിജാബ് വിലക്ക്: ജി.ഐ.ഒ സുപ്രീം കോടതിയില്‍ ഹരജി ഫയല്‍ ചെയ്തു

ന്യൂഡല്‍ഹി: കര്‍ണാടകയിലെ ഹിജാബ് വിലക്കുമായി ബന്ധപ്പെട്ട് ഗേള്‍സ് ഇസ്ലാമിക ഓര്‍ഗനൈസേഷന്‍ ജി.ഐ.ഒ കേരള സുപ്രീംകോടതിയില്‍ ഹരജി ഫയല്‍ ചെയ്തു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കിയ കര്‍ണാടക സര്‍ക്കാര്‍ തീരുമാനം ശരിവച്ച ഹൈക്കോടതി വിധി ചോദ്യം ചെയ്തുകൊണ്ടാണ് ഹരജിക്കും ജി.ഐ.ഒക്കു വേണ്ടി സംസ്ഥാന പ്രസിഡന്റ് അഡ്വ. തമന്ന സുല്‍ത്താനയാണ് ചൊവ്വാഴ്ച ഹരജി സമര്‍പ്പിച്ചത്.

കര്‍ണാടകയിലെ സ്‌കൂള്‍ യൂണിഫോമിന്റെ ഭാഗമായി ഹിജാബും ഫുള്‍സ്ലീവും നിരോധിച്ച സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ശരിവെച്ച ഹൈക്കോടതി നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. ഹിജാബ് ലോകവ്യാപകമായി തന്നെ അംഗീകരിച്ച വസ്ത്രധാരണ രീതിയാണെന്നും കോടതി വിധി വിശ്വാസ സ്വാതന്ത്ര്യം ഹനിക്കുന്ന നടപടിയാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി. അഭിഭാഷകരായ അഡ്വ. ഹാരിസ് ബീരാന്‍, അമീന്‍ ഹസ്സന്‍ എന്നിവര്‍ മുഖേനയാണ് ഹരജി നല്‍കിയത്.

 

Related Articles