Current Date

Search
Close this search box.
Search
Close this search box.

മുസ്ലിംകള്‍ക്ക് ദുരിതാശ്വാസത്തിനായി തുറന്നുനല്‍കി ഗസ്സയിലെ പുരാതന ചര്‍ച്ച്

ഗസ്സ സിറ്റി: ഗസ്സയിലെ സകലമാന വീടുകളും കെട്ടിടങ്ങളും ഇസ്രായേല്‍ ബോംബിട്ട് തകര്‍ത്തതിനെ തുടര്‍ന്ന് പോകാനിടമില്ലാതെ തെരുവിലേക്കിറങ്ങിയ ഫലസ്തീനികള്‍ക്കായി വാതില്‍ തുറന്നിട്ടിരിക്കുകയാണ് ഗസ്സയിലെ പുരാതന ചര്‍ച്ചായ സെന്റ് പോര്‍ഫിറിയസ്. കഴിഞ്ഞ ദിവസം നിരവധി മുസ്ലിംകളാണ് കുടുംബസമേതം ചര്‍ച്ചില്‍ അഭയം തേടിയെത്തിയത്.

‘താനും കുടുംബവും കഴിഞ്ഞ ദിവസമാണ് ചര്‍ച്ചില്‍ അഭയം തേടിയെത്തിയതെന്നും ഇവിടെയെത്തിയപ്പോള്‍ ഇത് കേവലമൊരു ആരാധനാലയം മാത്രമല്ല, മറിച്ച് ഒരു കുടുംബമാണെന്ന തോന്നല്‍ ഉണ്ടായെന്നും’ ചര്‍ച്ചിലെത്തി വലഅ സബ പറഞ്ഞു. ചര്‍ച്ചിലെത്തിയ ശേഷം അവര്‍ ഇസ്രായേലിന്റെ ബോംബാക്രമണത്തില്‍ ദുരിതമനുഭവിക്കുന്ന തന്റെ ബന്ധുക്കളെയും അയല്‍ക്കാരെയും ഫോണില്‍ ബന്ധപ്പെട്ട് ചര്‍ച്ചിലേക്ക് വരാന്‍ ആവശ്യപ്പെടുകയും ചെയ്്തു. ഇത്തരത്തില്‍ വ്യത്യസ്ത മത വിഭാഗത്തില്‍പെട്ട നൂറുകണക്കിന് കുടുംബങ്ങളാണ് സെന്റ് പോര്‍ഫിറിയസ് ചര്‍ച്ചില്‍ കഴിയുന്നത്.

ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രായേലിന് മേല്‍ മിന്നല്‍ ആക്രമണം നടത്തിയതിന് പിന്നാലെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഗസ്സക്കെതിരെ ഇസ്ലാമോഫോബിക് ആക്രമണങ്ങള്‍ ഉണ്ടായിരുന്നു. ഈ സമയത്ത് ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സഭയുടെ നേതൃത്വത്തിലുള്ള ക്രൈസ്തവ ദേവാലയം ഇങ്ങിനെ ദുരിതാശ്വാസവുമായി രംഗത്തെത്തിയത് ഗസ്സയില്‍ നിന്നും ലോകത്തിന് നല്‍കുന്ന വലിയ മാതൃകയും മറുപടിയുമാണ്. ഇസ്രായേലിന്റെ മിസൈലുകളെയും ബോംബിങ്ങുകളെയും ഇതിനകം അതിജീവിച്ചിരിക്കുകയാണ് ഈ ദേവാലയം.

‘ഇസ്രായേല്‍ സൈന്യം നിരവധി ദേവാലയങ്ങള്‍ക്ക് നേരെ ബോംബ് വര്‍ഷിച്ചിട്ടുണ്ട്, ഇസ്രായേല്‍ ഈ പള്ളിയിലും ബോംബിടില്ലെന്ന് തനിക്ക് ഉറപ്പില്ല, ഇത് നൂറുകണക്കിന് സാധാരണക്കാര്‍ക്ക് അഭയം നല്‍കുന്നുണ്ടെന്നും സെന്റ് പോര്‍ഫിറിയസിലെ പുരോഹിതനായ ഫാദര്‍ ഏലിയാസ് പറഞ്ഞു. വീടുകള്‍ തകര്‍ത്തവര്‍ക്ക് അഭയം നല്‍കുന്ന നിരവധി പള്ളികളിലും സ്‌കൂളുകളിലും ഇതിനകം ഇസ്രായേല്‍ ബോംബുകള്‍ പതിച്ചിട്ടുണ്ട്.

പള്ളിക്കു നേരെയുള്ള ഏത് ആക്രമവും ‘മതത്തിനെതിരായ ആക്രമണം മാത്രമല്ല, അത് നീചമായ പ്രവൃത്തിയാണ്, മാത്രമല്ല, അത് മാനവികതയ്ക്കെതിരായ ആക്രമണം കൂടിയാണ്. സഹായം ആവശ്യമുള്ള എല്ലാവര്‍ക്കും സമാധാനവും ഊഷ്മളതയും നല്‍കാന്‍ നമ്മുടെ മാനവികത നമ്മോട് ആവശ്യപ്പെടുന്നുണ്ട്. ഇന്ന്, പള്ളിയുടെ മുറ്റങ്ങളും അഭയകേന്ദ്രങ്ങളും മുസ്ലീങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ഒരുപോലെ അഭയം നല്‍കുന്നു, യുദ്ധത്തിന് ഒരു മതവുമില്ല’, ഫാദര്‍ ഏലിയാസ് കൂട്ടിച്ചേര്‍ത്തു.

1150നും 1160-നും ഇടയില്‍ ഗാസയിലെ അഞ്ചാം നൂറ്റാണ്ടിലെ ബിഷപ്പിന്റെ പേരിലുള്ള സെന്റ് പോര്‍ഫിറിയസ് ചര്‍ച്ച നേരത്തെയും സമാനമായ സാഹചര്യങ്ങളില്‍ ഗസ്സയിലെ ഫലസ്തീനികള്‍ ആശ്വാസമായിട്ടുണ്ട്.

 

???? കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/KcaSUOBtFi97cUjnUYXVVV

Related Articles