Current Date

Search
Close this search box.
Search
Close this search box.

സ്ത്രീകള്‍ക്ക് മാത്രമായി ഗസ്സയില്‍ ഒരു റെസ്‌റ്റോറന്റ്; ഷെഫാകാനുള്ള തന്റെ സ്വപ്‌നമെന്ന് അമീന

ഗസ്സ: ഷെഫാകണമെന്ന തന്റെ സ്വപ്‌നം യാഥാര്‍ഥ്യമാക്കി ഫലസ്തീന്‍ യുവതി അമീന അല്‍ഹായ്ക്. കഴിഞ്ഞ മാസമാണ് റീഹാം ഹമൂദ ‘സബായ വി.ഐ.പി’ റെസ്‌റ്റോറന്റ് തുറന്നത്. ഗസ്സ മുനമ്പില്‍ പുരുഷന്മാരുടെ റെസ്‌റ്റോറന്റുകളുണ്ടെങ്കിലും, സ്ത്രീകള്‍ക്ക് മാത്രമായി റെസ്‌റ്റോറന്റില്ലെന്നതാണ് റീഹാം ഹമൂദയെ ഈയൊരു ഉദ്യമത്തിന് പ്രേരിപ്പിച്ചത്. സ്ത്രീകള്‍ സ്ത്രീകള്‍ക്ക് വേണ്ടി മാത്രം നടത്തുന്ന റെസ്‌റ്റോറന്റാണെന്നതാണ് ‘സബായ വി.ഐ.പി’യുടെ പ്രത്യേകത. സാന്‍ഡ്‌വിച്ച്, പിസ്സ പോലെയുള്ള ലഘുഭക്ഷണങ്ങള്‍ ലഭ്യമാകുന്ന റീഹാം ഹമൂദയുടെ ഉടമസ്ഥതയിലുള്ള ‘സബായ വി.ഐ.പി’ല്‍ നല്ലപോലെ കച്ചവടം നടക്കുന്നുണ്ട്. റെസ്‌റ്റോറന്റിലെ പാചകത്തിന് മേല്‍നോട്ടം വഹിക്കുന്നത് അമീനയാണ് -റോയിറ്റേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

സൗജന്യമായി ജോലി ചെയ്തിരുന്ന ഒരു റെസ്‌റ്റോറന്റില്‍ വെച്ചാണ് പരിശീലനം നേടുന്നത്. അവിടെ പുതിയ പാചകക്കാരെ ആവശ്യമുണ്ടായിരുന്നെങ്കിലും, അവര്‍ ഒരിക്കലും എന്നെ പരിഗണിച്ചില്ല. അവരെന്നെ മാറ്റിനിര്‍ത്തി. പുരഷന്മാരായ ഷെഫിനെയാണ് ഞങ്ങള്‍ക്ക് വേണ്ടതെന്നാണ് അവര്‍ എന്നോട് പറഞ്ഞതെന്ന് അമീന റോയിറ്റേഴ്‌സിനോട് പറഞ്ഞു.

ഞങ്ങള്‍ക്ക് റെസ്റ്റോറന്റ് തുറക്കാനും വിജയകരമായി അത് പൂര്‍ത്തീകരിക്കാനും കഴിയുമെന്ന് ഞങ്ങള്‍ ലോകത്തിന് മുന്നില്‍ തെളിയിച്ചുവെന്ന് അമീന കൂട്ടിച്ചേര്‍ത്തു. സ്ത്രീകള്‍ക്ക് പ്രത്യേകമായ സ്വതന്ത്രമായ ഇടം വേണമെന്ന ആവശ്യത്തില്‍ നിന്നാണ് ഈയൊരു ആശയമെന്ന് ഹമൂദ പറഞ്ഞു.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles