Current Date

Search
Close this search box.
Search
Close this search box.

അഖ്‌സക്ക് ഐക്യദാര്‍ഢ്യവുമായി ഗസ്സയില്‍ ബഹുജന റാലി

ഗസ്സ സിറ്റി: മസ്ജിദുല്‍ അഖ്‌സക്കെതിരെയുള്ള ഇസ്രായേലിന്റെ അടിച്ചമര്‍ത്തല്‍ പ്രതകിഷേധിച്ചും ജറൂസലേമിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും ഗസ്സയില്‍ കൂറ്റന്‍ റാലി.

പുണ്യ റമദാനില്‍ മുസ്ലിംകള്‍ക്ക് അഖ്‌സയിലേക്ക് പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുകയും ബാരിക്കേഡ് വെച്ച് തടയുകയും ചെയ്ത ഇസ്രായേല്‍ സൈന്യത്തിന്റെ നടപടിയില്‍ പ്രതിഷേധമറിയിച്ചാണ് ഗസ്സ മുനമ്പില്‍ റാലി നടത്തിയത്. ഫലസ്തീന്‍ തെരഞ്ഞെടുപ്പ് മാറ്റിവെച്ച പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ നിലപാടിനെതിരെയും റാലിയില്‍ മുദ്രാവാക്യമുയര്‍ന്നു.

ഹമാസിന്റെ നേതൃത്വത്തിലാണ് റാലി നടത്തിയത്. അല്‍ അഖ്‌സക്കുള്ള തങ്ങളുടെ പിന്തുണയും ഐക്യദാര്‍ഢ്യവും തുടരുമെന്നും ഹമാസ് നേതാക്കള്‍ റാലിയില്‍ പറഞ്ഞു. ജറുസലേമിലെ അധിനിവേശവുമായുള്ള പോരാട്ടത്തില്‍ പലസ്തീന്‍ ജനത ഒരു അധ്യായമാണ് അഭിമുഖീകരിക്കുന്നതെന്ന് ഹമാസ് നേതാവ് മുഷീര്‍ അല്‍ മസ്‌രി പറഞ്ഞു.

 

Related Articles