Current Date

Search
Close this search box.
Search
Close this search box.

ഗസ്സ മില്യണ്‍ കണക്കിന് മാസ്‌ക് നിര്‍മിക്കുന്നു, യൂറോപ്പിനായി

ഗസ്സ സിറ്റി: വര്‍ഷങ്ങളായി ഇസ്രായേല്‍ ഉപരോധത്തിന് മുന്നില്‍ ഒറ്റപ്പെട്ട് കിടക്കുന്ന കൊച്ചു പ്രദേശമായ ഗസ്സ ലോകത്തെ വന്‍ രാജ്യങ്ങളെ പല അര്‍ത്ഥത്തിലും ഞെട്ടിച്ചിട്ടുണ്ട്. ഇഛാശക്തിയിലും മനക്കരുത്തിലും അവര്‍ എന്നും ലോകത്തെ വിസ്മയിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ കോറോണ വൈറസിനെ നേരിടാനായി ലോകരാജ്യങ്ങള്‍ക്കെല്ലാം തങ്ങളാല്‍ കഴിയുന്ന സഹായം ചെയ്യാന്‍ സന്നദ്ധരായി രംഗത്തുവന്നിരിക്കുകയാണ് കൊച്ചു ഉപരോധ തുരുത്തിലെ ജനങ്ങള്‍. ഗസ്സയിലെ നെയ്ത്തു ഫാക്ടറികളെല്ലാം രാവും പകലും ഇപ്പോള്‍ മാസ്‌ക് നിര്‍മാണത്തിന്റെ തിരക്കിലാണ്.

അവരെ പ്രത്യക്ഷമായും പരോക്ഷമായും ഒറ്റപ്പെടുത്തിയ രാജ്യങ്ങള്‍ക്കു വേണ്ടിയാണ് ഈ മാസ്‌കുകള്‍ നിര്‍മിക്കുന്നത് എന്നതാണ് ശ്രദ്ധേയം. പ്രാദേശിക മാര്‍ക്കറ്റിന് പുറമേ യൂറോപ്യന്‍ രാജ്യങ്ങളിലേക്കാണ് ഏറ്റവും കൂടുതല്‍ മാസ്‌കുകള്‍ കയറ്റിയയക്കുന്നത്. കഴിഞ്ഞ 14 വര്‍ഷമായി തുടരുന്ന ഇസ്രായേല്‍ ഉപരോധത്തിന്റെ കടുത്ത പ്രയാസങ്ങള്‍ക്കിടെയാണ് തങ്ങള്‍ യൂറോപ്പിലെ ജനങ്ങളെ സഹായിക്കാനായി മാസ്‌കുകള്‍ നിര്‍മിക്കുന്നതെന്ന് ഗസ്സയിലെ ഒരു വസ്ത്ര നിര്‍മാണ കമ്പനിയുടെ ഉടമ്‌സഥനായ അബ്ദുല്ല ഷിഹാദ് പറഞ്ഞു.

40 തൊഴിലാളികളാണ് തന്റെ ഫാക്ടറയില്‍ മാസ്‌ക് നിര്‍മാണത്തിനായി കഠിനാധ്വാനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. എല്ലാ രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്കും മേലെയാണ് മനുഷ്യ ജീവന്‍ എന്നും അദ്ദേഹം പറഞ്ഞു. മുനമ്പിലേക്ക് മാസ്‌ക് നിര്‍മാണത്തിനാവശ്യമായ വസ്തുക്കള്‍ കടത്തിവിടുന്നിടത്തോളം കാലം ഫാക്ടറി പ്രവര്‍ത്തിക്കുന്നത് തുടരുമെന്നും അദ്ദേഹംമ കൂട്ടിച്ചേര്‍ത്തു.

ഗസ്സയില്‍ ഇതുവരെ 31 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ലോക രാജ്യങ്ങള്‍ ഒറ്റപ്പെടുത്തി ഉപരോധത്തിലാക്കിയ കൊച്ചു രാജ്യമാണ് ഇന്ന് അതേ രാജ്യത്തിന് തന്നെ സഹായമായി തിരിച്ചുവന്നിരിക്കുന്നത് എന്നത് ലോകത്തിന്റെ കാവ്യനീതി തന്നെയാണ്.

Related Articles