Current Date

Search
Close this search box.
Search
Close this search box.

മാസ്‌കുകള്‍ നിര്‍മിച്ച് ഗസ്സയിലെ വസ്ത്രനിര്‍മാണ യൂണിറ്റുകള്‍

ഗസ്സ സിറ്റി: കൊറോണ വൈറസ് ഫലസ്തീനിലും പടര്‍ന്നു പിടിക്കുമ്പോള്‍ അതിനെ നേരിടാന്‍ തങ്ങളാലാകുന്നത് ചെയ്യുകയാണ് ഗസ്സയിലെ ചെറുജനതയും. ഗസ്സ സിറ്റിയിലെ യുണിപാല്‍ ഗാര്‍മെന്റ് ഫാക്ടറിയില്‍ ഇപ്പോള്‍ മാസ്‌കുകള്‍ നിര്‍മിക്കുന്ന തിരക്കിലാണ് തൊഴിലാളികള്‍. നൂറുകണക്കിന് ജോലിക്കാരാണ് തയ്യല്‍ മെഷീനുകളില്‍ തിരക്കിട്ട് മാസ്‌ക തുന്നുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. മെഡിക്കല്‍ മാസ്‌കുകളും സര്‍ജിക്കല്‍ ഗൗണുകളുമാണ് ഇവര്‍ നിര്‍മിക്കുന്നത്.

കോവിഡ് പടര്‍ന്നു പിടിച്ചതോടെ ലോകത്താകമാനം മാസ്‌കുകള്‍ക്കും ഗൗണുകള്‍ക്കും ക്ഷാമം അനുഭവപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്നാണ് മറ്റു രാഷ്ട്രങ്ങളിലേക്ക് കയറ്റുമതി ചെയ്യാനും പ്രാദേശിക മാര്‍ക്കറ്റുകളില്‍ വില്‍ക്കാനും വേണ്ടിയാണ് ഇവ നിര്‍മിക്കുന്നത്.
ഗസ്സയില്‍ ഇതുവരെ 12 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. വെസ്റ്റ് ബാങ്കില്‍ നൂറുകണക്കിന് പേര്‍ക്കും ഇസ്രായേില്‍ ആയിരക്കണക്കിന് പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

Related Articles