Current Date

Search
Close this search box.
Search
Close this search box.

കോവി‍ഡ് വാക്സിൻ എല്ലാവർക്കും ലഭ്യമാക്കുമെന്ന് ജി20 നേതാക്കൾ

റിയാദ്: കോവിഡ് വാക്സിൻ, മരുന്നുകൾ തുടങ്ങിയവ ലോകമെമ്പാടുമുള്ള രാജ്യങ്ങൾക്ക് തുല്യമായി വിതരണം ചെയ്യുമെന്ന് ലോകത്തെ സാമ്പത്തികമായി ഉയർന്നുനിൽക്കുന്ന രാഷ്ട്രങ്ങൾ ഞായറാഴ്ച പ്രതി‍ജ്ഞയെടുത്തു. കൊറോണ വൈറസിൽ നിന്ന് കരകയറാൻ പ്രയാസപ്പെടുന്ന ദരിദ്ര രാജ്യങ്ങൾക്ക് ആവശ്യമായ പിന്തുണ നൽകുമെന്നും ജി20 നേതാക്കൾ വ്യക്തമാക്കി.

വാക്സിൻ കണ്ടെത്തുന്നതിന് പ്രോത്സാഹിപ്പിക്കുന്നതിനായുള്ള അം​ഗങ്ങളുടെ പ്രതി‍ജ്ഞാബദ്ധതയ്ക്ക് അനുസൃതമായി എല്ലാവർക്കും താങ്ങാവുന്നതും തുല്യമായി ലഭ്യമാകുന്നതുമായ ഒരു ശ്രമങ്ങളെയും വെടിയുകയില്ല -ജി20 നേതാക്കൾ ഉച്ചകോടിയിൽ വ്യക്തമാക്കിയതായി റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തു.

Related Articles