Current Date

Search
Close this search box.
Search
Close this search box.

ഖത്തറും ഉപരോധ രാജ്യങ്ങളും തമ്മില്‍ മുഴുവന്‍ ബന്ധങ്ങളും പുന:സ്ഥാപിച്ചു

റിയാദ്: ഖത്തറിനെതിരെ ഉപരോധമേര്‍പ്പെടുത്തിയ നാല് അയല്‍രാജ്യങ്ങളും ഉപരോധം പിന്‍വലിച്ചതോടെ ബന്ധം പഴയ രീതിയിലേക്ക് തിരിച്ചുവന്നു. നേരത്തെ നിര്‍ത്തലാക്കിയിരുന്ന മുഴുവന്‍ ബന്ധങ്ങളും അയല്‍രാജ്യങ്ങള്‍ പുന:സ്ഥാപിച്ചു. ഇതോടെ നിലനിന്നിരുന്ന വ്യോമ-കര-നാവിക പാതകളിലെ ഉപരോധം നീങ്ങുകയും ഈ രാജ്യങ്ങള്‍ക്ക് പരസ്പരം നേരിട്ട് യാത്ര ചെയ്യാനുള്ള അവസരവും തിരിച്ചുവന്നു.

ചൊവ്വാഴ്ച വൈകീട്ട് സൗദിയിലെ അല്‍ ഉലയില്‍ നടന്ന 41ാമത് ജി.സി.സി ഉച്ചകോടിയിലാണ് അംഗരാജ്യങ്ങള്‍ പരസ്പരം കരാറില്‍ ഒപ്പുവെച്ചത്. ചൊവ്വാഴ്ച സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ആണ് ഇക്കാര്യമറിയിച്ചത്.

ഉച്ചകോടിയില്‍ സ്ഥിരതയും ഐക്യവും ഉളവാക്കുന്ന കരാറില്‍ ഒപ്പിട്ടതായി അദ്ദേഹം പറഞ്ഞു. ഇന്ന് സംഭവിച്ചത് ഇതാണ്… എല്ലാ വ്യത്യാസങ്ങളും മറന്ന് നയതന്ത്ര ബന്ധങ്ങളുടെ പൂര്‍ണമായ തിരിച്ചുവരവിലേക്ക് പേജ് മറിക്കുകയാണ്. എല്ലാവരും സംതൃപ്തരും സന്തുഷ്ടരുമായി ഒരു സ്ഥലത്ത് ഒത്തുചേര്‍ന്നിരിക്കുന്നതില്‍ സന്തോഷമുണ്ട്, അത് നയതന്ത്ര ബന്ധങ്ങള്‍, ഫ്‌ളൈറ്റുകള്‍ എന്നിവയുടെ തിരിച്ചുവരവാണ്, ഇതെല്ലാം ഇപ്പോള്‍ സാധാരണ നിലയിലേക്ക് പോകും, യു എ ഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നിവരെല്ലാം ദോഹയുമായുള്ള ബന്ധം പുന:സ്ഥാപിക്കാന്‍ സമ്മതിച്ചിട്ടുണ്ട്. കരാര്‍ നടപ്പാക്കുന്നതിന് ഉറപ്പ് നല്‍കാന്‍ രാഷ്ട്രീയ ഇച്ഛാശക്തിയും നല്ല വിശ്വാസവുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുവൈത്തും അമേരിക്കയും സൗദിയുമടക്കം മധ്യസ്ഥം വഹിച്ച നിരവധി ചര്‍ച്ചകളെത്തുടര്‍ന്ന് തിങ്കളാഴ്ച രാത്രിയാണ് ഉച്ചകോടിക്ക് മുന്നോടിയായി ഉപരോധം പിന്‍വലിച്ചതായി കുവൈത്ത് വിദേശകാര്യ മന്ത്രി പ്രഖ്യാപിച്ചത്. പിന്നാലെ ഖത്തറുമായുള്ള അതിര്‍ത്തികള്‍ വീണ്ടും തുറക്കുന്നതായി സൗദിയും പ്രഖ്യാപിച്ചു.

Related Articles