Current Date

Search
Close this search box.
Search
Close this search box.

നമസ്‌കാരത്തിനിടെ ഫ്രഞ്ച് പൊലീസ് അശ്ശീല ശബ്ദം കേള്‍പ്പിക്കുന്നുവെന്ന് പരാതി

പാരിസ്: മുസ്‌ലിം തടവുകാര്‍ നമസ്‌കരിക്കുമ്പോള്‍ ഫ്രഞ്ച് പൊലീസ് അശ്ലീല ശബ്ദങ്ങള്‍ കേള്‍പ്പിക്കുന്നതായി റിപ്പോര്‍ട്ട്. ഫ്രഞ്ച് അഡ്മിനിസ്‌ട്രേറ്റീവ് തടങ്കല്‍ കേന്ദ്രങ്ങളിലെ മുസ്‌ലിം തടവുകാര്‍ പ്രാര്‍ഥന നടത്തുമ്പോള്‍ പൊലീസ് മനഃപൂര്‍വം അശ്ലീല ശബ്ദം ഉച്ചഭാഷിണിയിലൂടെ കേള്‍പ്പിക്കുന്നതായി അന്തേവാസികളെ ഉദ്ധരിച്ച് ഫ്രഞ്ച് വാര്‍ത്താ വെബ്‌സൈറ്റായ ‘മീഡിയ പാര്‍ട്ട്’ റിപ്പോര്‍ട്ട് ചെയ്തു.

നമസ്‌കരിക്കുമ്പോള്‍ ഫ്രഞ്ച് പൊലീസ് ഉച്ചഭാഷിണി ഉപയോഗിച്ച് അശ്ലീല ശബ്ദം കേള്‍പ്പിച്ചതായി നൈസ് പട്ടണത്തിലെ തടങ്കല്‍ കേന്ദ്രത്തിലെ 15 മുസ്‌ലിം കുടിയേറ്റക്കാര്‍ പരാതി നല്‍കിയതായി അനദൊലു ഏജന്‍സിയെ ഉദ്ധരിച്ചാണ് ഫ്രഞ്ച് വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തത്.

ഈ വര്‍ഷം തുടക്കത്തില്‍ തടങ്കല്‍ കേന്ദ്രത്തിലെ മറ്റ് തടവുകാരുടെ സാക്ഷ്യങ്ങള്‍ സൈറ്റ് പ്രസിദ്ധീകരിച്ചു. മുസ്‌ലിം കുടിയേറ്റക്കാര്‍ നമസ്‌കരിക്കുമ്പോള്‍ പൊലീസ് അശ്ലീല ശബ്ദം കേള്‍പ്പിക്കുകയായിരുന്നുവെന്ന് വെബ്‌സൈറ്റ് വ്യക്തമാക്കുന്നു.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles