Current Date

Search
Close this search box.
Search
Close this search box.

പ്രമുഖ ഫ്രഞ്ച് മോഡല്‍ ഇസ്ലാം സ്വീകരിച്ചു

പാരിസ്: പ്രമുഖ ഫ്രഞ്ച് മോഡലായ മെറീന്‍ എല്‍ഹൈമര്‍ ഇസ്ലാം ആശ്ലേഷിച്ചു. അവര്‍ തന്നെയാണ് ഇക്കാര്യം അവരുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ അറിയിച്ചത്. മക്കയില്‍ വെച്ചാണ് അവര്‍ ഇസ്ലാം സ്വീകരിച്ചത്. ഹിജാബ് ധരിച്ച് ശഹാദത്ത് കലിമ ചൊല്ലുന്നതിന്റെ വീഡിയോയും കഅ്ബയുടെ അടുത്തുനില്‍ക്കുന്നതിന്റെ ഫോട്ടോകളും അവര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. മാസങ്ങള്‍ക്കു മുമ്പ് ഇസ്‌ലാം സ്വീകരിച്ച മെറീന്‍ കഴിഞ്ഞ ദിവസമാണ് ഇക്കാര്യം പരസ്യപ്പെടുത്തിയത്.

 

‘ഈ നിമിഷങ്ങള്‍ എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസമായി അടയാളപ്പെടുത്തുന്നു. ഞാന്‍ ഇപ്പോള്‍ അനുഭവിക്കുന്ന സന്തോഷത്തിന്റെയും വികാരങ്ങളുടെയും തീവ്രത പ്രകടിപ്പിക്കാന്‍ എനിക്ക് ശക്തമായ വാക്കുകളില്ല. ഇന്‍ഷാ അല്ലാഹ്, ഈ ആത്മീയ യാത്ര എന്നെ ഉന്നതിയിലെത്തിക്കാനും മുന്നോട്ടു നയിക്കുകയും ചെയ്യുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. നിങ്ങളുടെ വിലയേറിയ പിന്തുണയ്ക്കും കാരുണ്യത്തിനും എനിക്ക് നിങ്ങളോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. നിങ്ങള്‍ക്കെല്ലാവര്‍ക്കും വളരെ നന്ദി!’ മെറീന്‍ ഇന്‍സ്റ്റയിലൂടെ പറഞ്ഞു.
നിലവില്‍ ഇന്‍സ്റ്റഗ്രാമില്‍ 15 ലക്ഷം ഫോളോവേഴ്‌സ് ഉള്ള സെലിബ്രിറ്റിയാണ് മെറീന്‍.

 

 

 

സുഹൃത്തും ബ്ലോഗറുമായ മോഹ്ജ സെദിറയുടെ കൂടെയുള്ള ചിത്രവും അവര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘ഞങ്ങളുടെ ആത്മീയ യാത്രയുടെ അവസാനം, എനിക്ക് എന്റെ മാലാഖയോടാണ് നന്ദി പറയാനുള്ള അവസരമാണിത്. അവള്‍ വിലയേറിയ ഒരു സുഹൃത്തിനേക്കാള്‍ ഉപരി എന്റെ രണ്ടാമത്തെ സഹോദരിയാണ്. അവളോടൊപ്പം ഞാന്‍ അമൂല്യമായ നിമിഷങ്ങള്‍ ജീവിച്ചു, തീര്‍ച്ചയായും ഏറ്റവും മനോഹരവും അവയില്‍ എന്റെ ഷഹാദയും മക്കയിലേക്കുള്ള എന്റെ ആദ്യ യാത്രയും ഉണ്ടായിരുന്നു’.മെറീന്‍ കൂട്ടിച്ചേര്‍ത്തു.

Related Articles