Current Date

Search
Close this search box.
Search
Close this search box.

അള്‍ജീരിയന്‍ ‘ആര്‍ക്കൈവുകള്‍’ പൊതുജനത്തിന് മുന്നിലെത്തിക്കുമെന്ന് ഫ്രാന്‍സ്

പാരിസ്: അള്‍ജീരിയന്‍ സ്വാതന്ത്ര്യ പോരാട്ടവുമായി ബന്ധപ്പെട്ട ദേശീയ ചരിത്രരേഖകളുടെ തരംതിരിച്ച ഭാഗങ്ങള്‍ ഉടന്‍ പൊതുജനത്തിന് തുറന്നുകൊടുക്കുമെന്ന് ഫ്രഞ്ച് സര്‍ക്കാര്‍. ഇത് 20-ാം നൂറ്റാണ്ടിലെ ഫ്രാന്‍സിന്റെ ചരിത്രത്തിലെ ഇരുണ്ട അധ്യായങ്ങളിലേക്ക് വെളിച്ചം വീശുന്നതാണ്.

1954നും 1962നുമിടയില്‍ ഫ്രാന്‍സ് അന്നത്തെ കോളനിയില്‍ സ്വാതന്ത്ര്യ പ്രസ്ഥാനത്തിനെതിരെ യുദ്ധം നയിച്ചിരുന്നു. ആ യുദ്ധത്തില്‍ പതിനായിരക്കണക്കിന് അള്‍ജീരിയക്കാര്‍ കൊല്ലപ്പെട്ടു. ഫ്രഞ്ച് സേനയും അവരുടെ സഹായികളും പ്രതിഷേധക്കാര്‍ക്കെതിരെ ശക്തമായ പീഡനം അഴിച്ചുവിടുകയും ചെയ്തതായി ചരിത്രകാരന്മാര്‍ ചൂണ്ടിക്കാണിക്കുന്നു.

അള്‍ജീരിയയിലെ യുദ്ധം ഫ്രാന്‍സിനെ വിറപ്പിക്കുകയും, ഫ്രഞ്ച് ഭരണത്തിന് അന്ത്യംകുറിക്കുന്നതിന് അന്നത്തെ പ്രസിഡന്റായിരുന്ന ചാള്‍സ് ഡി ഗല്ലിക്കെതിരെ അട്ടിമറി ശ്രമമുണ്ടാവുകയും ചെയ്തിരുന്നു. യുദ്ധം അവസാനിച്ച് ഏകദേശം 20 വര്‍ഷം കഴിയുമ്പോഴും, സംഘര്‍ഷം ഇപ്പോഴും ഫ്രാന്‍സില്‍ വളരെ വൈകാരികവും വിഭാഗീയവുമായ വിഷയമാണ്.

ചരിത്ര യാഥാര്‍ഥ്യങ്ങളിലേക്ക് നോക്കാന്‍ ഞങ്ങള്‍ക്ക് കരുത്തുട്ടാവേണ്ടതുണ്ടെന്ന് ഫ്രഞ്ച് സാംസ്‌കാരിക മന്ത്രി റോസ്ലിന്‍ ബാച്ചിലോട്ട് വെള്ളിയാഴ്ച ആര്‍ക്കൈവുകള്‍ തുറുന്നുകൊടുക്കുന്നതിനെ കുറിച്ചുള്ള പ്രഖ്യാപനത്തിനിടെ പറഞ്ഞു.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles