Current Date

Search
Close this search box.
Search
Close this search box.

കിഴക്കന്‍ മെഡിറ്ററേനിയന്‍ മേഖലയില്‍ സൈനിക സാന്നിധ്യം ശക്തമാക്കി ഫ്രാന്‍സ്

ഇസ്താംബൂള്‍: കിഴക്കന്‍ മെഡിറ്ററേനിയന്‍ കടലില്‍ സൈനിക സാന്നിധ്യം ശക്തമാക്കാനൊരുങ്ങി ഫ്രാന്‍സ്. ഇവിടെ ഗ്രീസും തുര്‍ക്കിയും തമ്മില്‍ എണ്ണ-വാതക പര്യവേക്ഷണം സംബന്ധിച്ച് തര്‍ക്കം നടക്കുന്നതിനിടെയാണ് ഫ്രാന്‍സും സൈന്യത്തെ ശക്തിപ്പെടുത്തുന്നത്.

റാഫേല്‍ യുദ്ധ വിമാനങ്ങളാണ് ഫ്രാന്‍സ് മെഡിറ്ററേനിയന്‍ കടലിലേക്ക് അയച്ചത്. മേഖലയിലെ ഫ്രാന്‍സിന്റെ സൈനിക സാന്നിധ്യം ഉയര്‍ത്താന്‍ വേണ്ടിയാണ് സൈനിക സംഘത്തെ അയച്ചതെന്ന് ഫ്രഞ്ച് സായുധ സൈന്യം വ്യാഴാഴ്ച അറിയിച്ചു.

മെഡിറ്ററേനിയന്‍ കടലിലെ നിലവിലെ സ്ഥിതിഗതികള്‍ ആശങ്കാജനകമാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു. തുര്‍ക്കിയുടെ ഏകപക്ഷീയമായ നടപടികള്‍ അവസാനിപ്പിക്കണമെന്നും അയല്‍ രാജ്യങ്ങളായ നാറ്റോ അംഗരാഷ്ട്രങ്ങള്‍ക്കിടയില്‍ സമാധാനപരമായ സംഭാഷണം അനുവദിക്കണമെന്നും മാക്രോണ്‍ കൂട്ടിച്ചേര്‍ത്തു.

ഗ്രീസ് ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ പങ്കാളികളുമായി സഹകരിച്ച് വരും ദിവസങ്ങളില്‍ കിഴക്കന്‍ മെഡിറ്ററേനിയനിലെ ഫ്രഞ്ച് സൈനിക സാന്നിധ്യം താല്‍ക്കാലികമായി ശക്തിപ്പെടുത്താന്‍ ഞാന്‍ തീരുമാനിച്ചിട്ടുണ്ട്- മാക്രോണ്‍ ട്വിറ്ററില്‍ കുറിച്ചു.

Related Articles