Current Date

Search
Close this search box.
Search
Close this search box.

ഫ്രാന്‍സ്: മുസ്‌ലിം കമ്മ്യൂണിറ്റിയുടെ വിദ്യാലയം അടച്ചുപൂട്ടിയതിനെതിരെ വിമര്‍ശനം

പാരിസ്: വടക്കന്‍ സെയ്ന്‍-ബഹ്‌രി സ്റ്റേറ്റിലെ മുസ്‌ലിം സമുദായത്തിന്റെ വിദ്യാലയം ഫ്രഞ്ച് അധികൃതര്‍ അടച്ചുപൂട്ടിയതിനെതിരെ വിമര്‍ശനം ഉയരുന്നു. ‘വിദ്യാഭ്യാസ നിയമവും കരാറും ലംഘിച്ചു’വെന്ന് ആരോപിച്ച് റുവാന്‍ നഗരത്തിലെ സ്വകാര്യ വിദ്യാലയം അടച്ചുപൂട്ടുന്നതായി അടുത്തിടെയാണ് സ്റ്റേറ്റ് പ്രഖ്യാപനം നടത്തുന്നത് -മുജ്തമ റിപ്പോര്‍ട്ട് ചെയ്തു. വിദ്യാലയം അടച്ചുപൂട്ടിയതിനെതിരെ വലിയ വിമര്‍ശനമാണ് രാജ്യത്തെ മുസ്‌ലിം സമൂഹത്തില്‍ നിന്ന് ഉയരുന്നത്. റുവാന്‍ മുനിസിപ്പാലിറ്റി ഇതുവരെ ഇതുമായി ബന്ധപ്പെട്ട് അഭിപ്രായം അറിയിച്ചിട്ടില്ല.

വിദ്യാലയം അടച്ചുപൂട്ടുന്നത് ‘റിപ്പബ്ലിക്കന്‍ മുല്യങ്ങളോടുള്ള ആദരവ് ശക്തിപ്പെടുത്തുന്ന തത്വങ്ങള്‍’ (Principles of Strengthening Respect for the Values of the Republic) എന്ന നിയമത്തിന്റെ പരിധിയില്‍ വരുന്നതാണെന്ന് സ്റ്റേറ്റ് പ്രസ്താവനയിലൂടെ വ്യക്തമാക്കി.

2021 ജൂലൈ 23നാണ് വിവാദമായ ‘റിപ്പബ്ലിക്കന്‍ മുല്യങ്ങളോടുള്ള ആദരവ് ശക്തിപ്പെടുത്തുന്ന തത്വങ്ങള്‍’ എന്ന ബില്‍ ഫ്രാന്‍സ് പാര്‍ലമെന്റ് അംഗീകരിക്കുന്നത്. ഈ ബില്‍ ‘വിഘടനവാദ ഇസ്‌ലാമിനെതിരായ പോരാട്ടം’ (The fight against separatist Islam) എന്നാണ് ആദ്യം നിര്‍വചിക്കപ്പെട്ടിരുന്നത്.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles