Current Date

Search
Close this search box.
Search
Close this search box.

കോവിഡ്: ഗള്‍ഫിലെ ആദ്യത്തെ മരണം ബഹ്‌റൈനില്‍

മനാമ: ഗള്‍ഫ് രാജ്യങ്ങളിലുടനീളം കഴിഞ്ഞയാഴ്ചകളില്‍ തന്നെ കൊറോണ വൈറസ് വ്യാപിച്ചിരുന്നെങ്കിലും ഇതുവരെ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. എന്നാല്‍ തിങ്കളാഴ്ച ബഹ്‌റൈനില്‍ ഗള്‍ഫ് രാജ്യങ്ങളിലെ ആദ്യത്തെ കോവിഡ്-19 മരണം സ്ഥിരീകരിച്ചു. 65 വയസ്സുള്ള സ്വദേശിയായ സ്ത്രീയാണ് തിങ്കളാഴ്ച മരിച്ചതെന്ന് ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു. ഇറാനില്‍ നിന്ന് എത്തിയ ഇവര്‍ക്ക് വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഐസൊലേഷനില്‍ കഴിയവേ ആണ് മരിച്ചത്. ബഹ്‌റൈനില്‍ ആകെ 214 കോവിഡ് കേസുകളാണ് ഇതുവരെയായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ഇറാനില്‍ നിന്നും സ്വന്തം നാട്ടിലേക്ക് തിരികെയെത്തിച്ച സ്വദേശീയര്‍ക്കാണ് ഏറ്റവും കൂടുതലായി വൈറസ് ബാധ പിടിപെട്ടത്. കഴിഞ്ഞയാഴ്ച പ്രത്യേക ചാര്‍ട്ടേഡ് വിമാനത്തിലാണ് ഇവരെയെത്തിച്ചിരുന്നത്. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ വൈറസ് ഏറെ ഗുരുതരമായി ബാധിച്ചത് ഇറാനിലാണ്. ഇറാനില്‍ മരിച്ചവരുടെ ആകെ എണ്ണം 724 ആയി. രോഗ ബാധയേറ്റ് 14000 പേരാണ് ഇവിടെ ചികിത്സയില്‍ കഴിയുന്നത്.

Related Articles