Current Date

Search
Close this search box.
Search
Close this search box.

കുടിയേറ്റം വര്‍ണ്ണവിവേചനം തന്നെ: മുന്‍ ഇസ്രായേല്‍ അംബാസിഡര്‍

തെല്‍അവീവ്: ഇസ്രായേല്‍ നടത്തുന്ന ഫലസ്തീന്‍ അധിനിവേശം വര്‍ണ്ണവിവേചനം തന്നെയെന്ന് മുന്‍ ഇസ്രായേല്‍ അംബാസിഡര്‍മാര്‍. സൗത്ത് ആഫ്രിക്കയിലെ മുന്‍ ഇസ്രായേല്‍ അംബാസിഡര്‍ ഇലാന്‍ ബറൂചും അലോണ്‍ ലയലുമാണ് ഇസ്രായേലിനെതിരെ പരസ്യമായി രംഗത്തെത്തിയത്. 1994ല്‍ ദക്ഷിണാഫ്രിക്കയില്‍ അവസാനിച്ച വംശീയ വിവേചനവുമായി ഇസ്രായേലിന്റെ വെസ്റ്റ് ബാങ്ക് കുടിയേറ്റേങ്ങള്‍ക്ക് ബന്ധമുണ്ടെന്നാണ് ഇരുവരും അഭിപ്രായപ്പെട്ടത്. ഇസ്രായേല്‍-ഫലസ്തീന്‍ സ്ഥിതിവിശേഷങ്ങളില്‍ അന്തര്‍ലീനമായ അസമത്വമാണെന്നും ഇരുവരും കൂട്ടിച്ചേര്‍ത്തു.

അരനൂറ്റാണ്ടിലേറെക്കാലം, ഇസ്രായേല്‍ അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളെ ഇരട്ട നിയമവ്യവസ്ഥ ഉപയോഗിച്ചാണ് ഭരിച്ചുകൊണ്ടിരിക്കുന്നത്. അതില്‍ വെസ്റ്റ് ബാങ്കിലെ ഒരേ ഭൂപ്രദേശത്ത് ജീവിക്കുന്ന ഇസ്രായേലി കുടിയേറ്റക്കാര്‍ ഇസ്രായേല്‍ സിവില്‍ നിയമത്തിന് കീഴിലാണ്, എന്നാല്‍ ഫലസ്തീനികള്‍ സൈനിക നിയമത്തിന് കീഴിലാണ് ജീവിക്കുന്നതെന്നും ഇരുവരും തുറന്നടിച്ചു. ചൊവ്വാഴ്ച സൗത്ത് ആഫ്രിക്കന്‍ ന്യൂസ് വെബ്‌സൈറ്റ് ആയ ഗ്രൗണ്ട് അപ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 2000-2001 കാലയളവില്‍ ഇസ്രായേല്‍ വിദേശകാര്യമന്ത്രാലയത്തിന്റെ ഡയറക്ടര്‍ ജനറല്‍ ആയും സേവനമനുഷ്ടിച്ചിട്ടുണ്ട് അലോണ്‍ ലയല്‍.

Related Articles