Current Date

Search
Close this search box.
Search
Close this search box.

ഡല്‍ഹിയിലെ ചേരികളില്‍ ഭക്ഷണ വിതരണം നടത്തി

ന്യൂഡല്‍ഹി: ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹ്യൂമന്‍ വെല്‍ഫയര്‍ ഫൗണ്ടേഷന്‍ നടത്തിവരുന്ന ‘ഹങ്കര്‍ റിലീഫ്’ പദ്ധതിയുടെ ഭാഗമായി ശിശു ദിനത്തോടനുബന്ധിച്ച് ഡല്‍ഹി മലയാളി ഹല്‍ഖ ഭക്ഷണ വിതരണം നടത്തി. ഡല്‍ഹിയിലെ വിവിധയിടങ്ങളിലാണ് ഭക്ഷണ വിതരണം നടത്തിയത്. ഹ്യൂമന്‍ വെല്‍ഫയര്‍ ഫൗണ്ടേഷന്‍ കഞ്ചന്‍ കുഞ്ചില്‍ സ്ഥാപിച്ച സാമൂഹ്യ അടുക്കളയില്‍ തയാറാക്കുന്ന ഭക്ഷണമാണ് ചേരികളിലും ആശുപത്രികളിലും മറ്റും ദിനേന വിതരണം ചെയ്യുന്നത്.

ജസീല്‍ അബ്ദുല്‍ വാഹിദ്, മുസമ്മില്‍, ഡോ. ഹബീബ് റഹ്‌മാന്‍, അബ്ദുല്‍ നാസര്‍, സാലിഹ, ഡോ. ഷര്‍നാസ്, പികെ നൗഫല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സ്ത്രീകളും കുട്ടികളുമടക്കം മുപ്പതോളം പേര്‍ വിതരണത്തില്‍ പങ്കു ചേര്‍ന്നു.

Related Articles