Current Date

Search
Close this search box.
Search
Close this search box.

ലോകത്തെ അഞ്ച് ശതമാനം അനാഥകള്‍ ഇറാഖില്‍

ബഗ്ദാദ്: രാജ്യത്ത് അഞ്ച് മില്യണ്‍ അനാഥകളും, ഏകദേശം അതേ സംഖ്യ പട്ടിണിയില്‍ കഴിയുന്ന യുവാക്കളുമുണ്ടെന്ന് ഇറാഖിലെ പുതിയ മനുഷ്യാവകാശ ഹൈക്കമ്മീഷന്‍ പ്രസിദ്ധീകരിച്ച രേഖയില്‍ പറയുന്നു. ലോകത്തെ അഞ്ച് ശതമാനം അനാഥകള്‍ ഇറാഖിലാണുള്ളത്. ഒരു മില്യണ്‍ കുട്ടികള്‍ കുടുംബത്തെ സഹായിക്കുന്നതിനായി തൊഴിലെടുക്കുന്നു. അതില്‍ 45000 കുട്ടികള്‍ അവരുടെ രക്ഷിതാക്കളുടെ ഐ.എസ് സംഘവുമായുള്ള ബന്ധത്തിന്റെ ഫലമായി ഔദ്യോഗിക തിരിച്ചറിയില്‍ രേഖകളില്ലെന്ന് ‘അശ്ശര്‍ഖുല്‍ അവ്‌സത്വ്’ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഇറാഖില്‍ ഏകദേശം 4.5 മില്യണ്‍ കുട്ടികള്‍ ദാരിദ്ര രേഖക്ക് താഴെയുള്ള കുടുംബങ്ങളിലുള്ളവരാണ്. രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 25 ശതമാനം പട്ടിണിയിലാണ് കഴിയുന്നത്. തൊഴിലില്ലായ്മ 14 ശതമാനവുമാണെന്ന് കമ്മീഷന്‍ വെളിപ്പെടുത്തുന്നു.

ഐ.എസ് വിഭാഗം രാജ്യത്ത് ആക്രമണം ആരംഭിച്ച 2014 മുതല്‍ കാണാതായ പൗരന്മാരുടെ എണ്ണം 8000മാണ്. കാണാതായവരെ കണ്ടെത്തുന്നതിന് അന്വേഷണമോ അവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരമോ ചെയ്യേണ്ട സര്‍ക്കാര്‍ ഉത്തരവാദിത്തം നിര്‍വഹണത്തില്‍ പരാജയപ്പെട്ടതായി രേഖ ചൂണ്ടിക്കാണിക്കുന്നു.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles