Current Date

Search
Close this search box.
Search
Close this search box.

യമന്‍ കുടിയേറ്റ കേന്ദ്രത്തില്‍ തീപിടുത്തം; 170 പേര്‍ക്ക് പരിക്ക്

സന്‍ആ: തലസ്ഥാനമായ സന്‍ആയിലെ കുടിയേറ്റ കേന്ദ്രത്തിലുണ്ടായ തീപിടുത്തത്തില്‍ അംഗരക്ഷകരുള്‍പ്പെടെ എട്ട് പേര്‍ മരിക്കുകയും 170ല്‍ കൂടുതല്‍ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി യു.എന്‍ കുടിയേറ്റ ഏജന്‍സി വ്യക്തമാക്കി. ഞായറാഴ്ചയുണ്ടായ തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. മരിച്ചവരുടെ എണ്ണം ഇനിയും കൃത്യമല്ല -അന്താരാഷ്ട്ര കുടിയേറ്റ സംഘടനയുടെ മിഡില്‍ ഈസ്റ്റ്, ഉത്തരാഫ്രിക്കന്‍ റീജിയണല്‍ ഡയറക്ടര്‍ കാര്‍മെല ഗോഡ്യൂ ട്വിറ്ററില്‍ കുറിച്ചു.

എ.ഒ.എം ( International Organization for Migration ) പിരിക്കേറ്റവര്‍ക്ക് അടിയന്തര ആരോഗ്യ സംരക്ഷണം നല്‍കിയിട്ടുണ്ട്. 90ലധികം പേര്‍ ഗുരുതരാവസ്ഥയിലാണ്. ദുരിതബാധിതര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നുണ്ട് -കാര്‍മെല ഗോഡ്യൂ കൂട്ടിച്ചേര്‍ത്തു.

2014 അവസാനത്തില്‍ അന്താരാഷ്ട്ര അംഗീകൃത സര്‍ക്കാറിനെ പുറത്താക്കി സന്‍ആ ഉള്‍പ്പെടെ യമന്റെ വലിയൊരു ഭാഗം അധീനിപ്പെടുത്തിയ ഹൂതി വിമതര്‍ ഏകദേശം 700ഓളം പേരെയാണ് കുടിയേറ്റ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്ന് അസോസിയേറ്റഡ് പ്രസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

Related Articles