Current Date

Search
Close this search box.
Search
Close this search box.

സിറിയയില്‍ ഷോപ്പിങ് മാളില്‍ തീപിടിത്തം: 11 മരണം

ദമസ്‌കസ്: സിറിയന്‍ തലസ്ഥാനമായ ദമസ്‌കസിലെ ഷോപ്പിങ് മാളിലുണ്ടായ തീപിടിത്തത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ വര്‍ഷങ്ങള്‍ക്കിടെ രാജ്യത്തുണ്ടായ ഏറ്റവും വലിയ തീപിടുത്തമാണിതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ചൊവ്വാഴ്ച രാത്രിയുണ്ടായ തീപിടിത്തത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ആറു നില കെട്ടിടമായ ലാ മിറാഡാ മാളിനാണ് തീപിടിച്ചത്. സുരക്ഷ ഉദ്യോഗസ്ഥരും മറ്റു ജീവനക്കാരുമാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.

തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ‘ലാ മിറാഡ മാളിലുണ്ടായ തീപിടിത്തത്തില്‍ 11 പേര്‍ മരിച്ചു, രണ്ട് പേരെ രക്ഷപ്പെടുത്തിയതായി’ ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്തു. തീ മെറ്റീരിയലുകളുടെ നാശനഷ്ടങ്ങള്‍ക്ക് കാരണമായി, വസ്ത്രങ്ങള്‍, തുകല്‍ ഉത്പന്നങ്ങള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ എന്നിവ വില്‍ക്കുന്ന സ്റ്റോറുകള്‍ കത്തിനശിച്ചു.

അവയില്‍ പലതും വളരെ എളുപ്പം കത്തുന്നവയായിരുന്നു. മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണങ്ങള്‍ നടക്കുന്നു-മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. മുകളിലെ നിലയിലാണ് തീ പടര്‍ന്നത്, പിന്നീട് ഇത് അതിവേഗം മറ്റു നിലകളിലേക്ക് പടരാന്‍ തുടങ്ങുകയായിരുന്നു.

Related Articles