Current Date

Search
Close this search box.
Search
Close this search box.

ഖത്തര്‍ ലോകകപ്പ്: ഷെഡ്യൂള്‍ പുറത്തിറക്കി

ദോഹ: 2022ല്‍ ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന ഫിഫ ഫുട്‌ബോള്‍ ലോകകപ്പിന്റെ ഷെഡ്യൂള്‍ ഫിഫ പുറത്തിറക്കി. 2022 നവംബര്‍ 21 നാണ് ഔദ്യോഗിക ഉദ്ഘാടനം അരങ്ങേറുക. അല്‍ ഖോറിലെ അല്‍ ബെയ്ത്ത് സ്റ്റേഡിയത്തില്‍ വെച്ചാണ് ഉദ്ഘാടന മത്സരം. 60,000 പേര്‍ക്കാണ് ഇവിടെ ഗ്യാലറിയില്‍ സൗകര്യമുള്ളത്.

ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.30നാണ് ഉദ്ഘാടന മാച്ച്. ലോകകപ്പിന്റെ കലാശപ്പോരാട്ടം ഡിസംബര്‍ 18ന് ലുസൈല്‍ സ്റ്റേഡിയത്തില്‍ വെച്ച് നടക്കും. ഇവിടെ 80,000 പേര്‍ക്ക് ഇരുന്ന് കളി കാണാനുള്ള സൗകര്യമുണ്ട്. 12 ദിവസം നീളുന്ന ഗ്രൂപ്പ് സ്റ്റേജില്‍ ദിവസവും നാല് മത്സരങ്ങള്‍ വീതം നടക്കും. ഗ്രൂപ്പ് മത്സരങ്ങള്‍ വൈകീട്ട് 3.30 മുതല്‍ 12.30 വരെ അരങ്ങേറും.

Related Articles