Current Date

Search
Close this search box.
Search
Close this search box.

2030 ലോകകപ്പ് അറബ് രാജ്യങ്ങളുമായി ചേര്‍ന്ന് നടത്തുമെന്ന് ഇസ്രായേല്‍

തെല്‍അവീവ്: 2030ലെ ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ അറബ് രാജ്യങ്ങളുമായി ചേര്‍ന്ന് തങ്ങള്‍ ആതിഥേയത്വം വഹിക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് പറഞ്ഞു. ഇക്കാര്യം ഫിഫ പ്രസിഡന്റ് ജിയനി ഇന്‍ഫാന്റിനോ നിര്‍ദേശിച്ചതായും അദ്ദേഹം പറഞ്ഞു. യു.എ.ഇയുടെ നേതൃത്വത്തിലുള്ള അറബ് രാജ്യങ്ങളായിരിക്കും ഇതിന് നേതൃത്വം നല്‍കുക.

ആദ്യമായി ഇസ്രായേല്‍ സന്ദര്‍ശിക്കാനെത്തിയ ഫിഫ പ്രസിഡന്റുമായി ജറൂസലേമില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചക്കു ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഇരുനേതാക്കളും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍, യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ നേതൃത്വത്തിലുള്ള മേഖലയിലെ രാജ്യങ്ങള്‍ക്ക് പുറമേ, 2030 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതില്‍ ഇസ്രായേലിന് പങ്കെടുക്കാമെന്ന ആശയം ഫിഫ പ്രസിഡന്റ് മുന്നോട്ടുവെച്ചിട്ടുണ്ട്- ബെന്നറ്റിന്റെ ഓഫീസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം, ജറുസലേമിലെ ഒരു പുരാതന ഇസ്ലാമിക ശ്മശാനത്തിന്റെ അവശിഷ്ടങ്ങളില്‍ നടന്ന ചടങ്ങില്‍ ഇന്‍ഫാന്റിനോ പങ്കെടുത്തതിനെ തുടര്‍ന്ന് അദ്ദേഹത്തെ സ്വീകരിക്കാന്‍ വിസമ്മതിച്ചതായി ഫലസ്തീന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചു.

???? വാട്സാപ് ഗ്രൂപ്പില് അംഗമാവാൻ????: https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE

Related Articles