Current Date

Search
Close this search box.
Search
Close this search box.

ലോകകപ്പ്: സ്‌റ്റേഡിയങ്ങളില്‍ മദ്യ വില്‍പ്പന അനുവദിക്കണമെന്ന് ഖത്തറിനോട് ഫിഫ

ദോഹ: ഈ വര്‍ഷം നവംബറില്‍ ഖത്തറില്‍ വെച്ച് നടക്കുന്ന ലോകകപ്പ് ഫുട്‌ബോളിന്റെ സ്‌റ്റേഡിയങ്ങളില്‍ മദ്യ വില്‍പ്പന അനുവദിക്കണമെന്ന് ഫിഫ ഖത്തറിനോട് ആവശ്യപ്പെട്ടു. കായിക മത്സരങ്ങളില്‍ രാജ്യത്തെ മദ്യനിരോധനത്തില്‍ ഇളവ് വരുത്തണമോ എന്ന് ഖത്തര്‍ ഉദ്യോഗസ്ഥര്‍ ആലോചിക്കുന്നുണ്ടെന്നും സ്‌റ്റേഡിയങ്ങളില്‍ വീര്യം കുറഞ്ഞ മദ്യ ഉല്‍പന്നങ്ങള്‍ അനുവദിക്കണമോ എന്നതിനെക്കുറിച്ചാണ് ചര്‍ച്ചകള്‍ കേന്ദ്രീകരിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍, ഖത്തര്‍ അധികൃതര്‍ ഇതുവരെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. ടൂര്‍ണമെന്റിന്റെ തീയതി അടുത്തിരിക്കുന്നതിനാല്‍ ആരാധകരുടെ ആവശ്യങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള സന്നദ്ധതയാണ് സംഘാടകര്‍ ഖത്തറിനോട് സൂചിപ്പിച്ചത്.

നിലവില്‍ ഖത്തറില്‍ പൊതുഇടങ്ങളില്‍ മദ്യ വില്‍പ്പന അനുവദിക്കുന്നതിന് ചില നിയന്ത്രണങ്ങളുണ്ട്. ബ്ലൂം ബര്‍ഗ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഉയര്‍ന്ന നിലവാരമുള്ള ഹോട്ടല്‍,റിസോര്‍ട്ട് എന്നിവിടങ്ങളിലല്ലാതെ മറ്റെല്ലാ റസ്റ്റോറന്റുകളിലും മദ്യവില്‍പ്പന ഖത്തര്‍ നിരോധിച്ചിട്ടുണ്ട്.

തൊഴിലുടമയുടെ അനുമതിയോടെ, തലസ്ഥാനമായ ദോഹയുടെ പ്രാന്തപ്രദേശത്തുള്ള ഖത്തര്‍ എയര്‍വേയ്സ് നടത്തുന്ന ഡിപ്പോയില്‍ നിന്ന് വിദേശികള്‍ക്ക് വീട്ടാവശ്യത്തിനുള്ള മദ്യം, ബിയര്‍, വൈന്‍ എന്നിവ വാങ്ങാം.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles