Current Date

Search
Close this search box.
Search
Close this search box.

ഫേസ്ബുക്ക് അറബി ഭാഷയെ അടിച്ചമര്‍ത്തുന്നതായി റിപ്പോര്‍ട്ട്

വാഷിങ്ടണ്‍: സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമിലെ ഭീമനായ ഫേസ്ബുക്കില്‍ അറബി ഭാഷക്ക് വിവേചനമെന്ന് പരാതി. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള അറബ് ഭാഷയിലുള്ള പോസ്റ്റുകളെയും ഉള്ളടക്കങ്ങളെയും അടിച്ചമര്‍ത്തുന്നതായാണ് റിപ്പോര്‍ട്ട്.

അറബി സംസാരിക്കുന്നയാളുകളുടെ ഉള്ളടക്ക അവലോകനം ചെയ്യുന്നവരുടെ അഭാവവും കമ്പനിയുടെ മോഡറേഷന്‍ സംവിധാനത്തിലുള്ള പിഴവുമാണ് ഇതിന് കാരണമെന്നും ഫേസ്ബുക്ക് വിസില്‍ബ്ലോവേഴ്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

മുന്‍ ഫേസ്ബുക്ക് പ്രൊഡക്റ്റ് മാനേജര്‍ ഫ്രാന്‍സിസ് ഹോഗന്‍ ചോര്‍ത്തിയ രേഖകള്‍, അസോസിയേറ്റഡ് പ്രസ് ഉള്‍പ്പെടെയുള്ള അമേരിക്കന്‍ വാര്‍ത്താ സംഘടനകളുടെ കണ്‍സോര്‍ഷ്യം അവലോകനം ചെയ്തതിന്റെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നത്.

അറബിയിലെ തീവ്രവാദ വിരുദ്ധ ഉള്ളടക്കം തെറ്റായി നടപ്പിലാക്കുന്നു. നിലവിലെ മോഡറേഷന്‍ സമ്പ്രദായം ‘രാഷ്ട്രീയ പ്രസംഗത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഉപയോക്താക്കളെ പരിമിതപ്പെടുത്തുന്നു, അവരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശത്തെ തടസ്സപ്പെടുത്തുന്നു’.

വിമര്‍ശനം, വാര്‍ത്താ റിപ്പോര്‍ട്ടിംഗ്, അല്ലെങ്കില്‍ അപകടകരമായ വ്യക്തികളുടെയും സംഘടനകളുടെയും’ പട്ടികയില്‍ ലിസ്റ്റുചെയ്തിരിക്കുന്ന ചില ഗ്രൂപ്പുകളുടെ പരാമര്‍ശം പോലും ഉള്ളടക്കം നീക്കം ചെയ്യുന്നതിനും ഉപയോക്താക്കളെ ശിക്ഷിക്കുന്നതിനുമുള്ള കാരണങ്ങളായാണ് ഫേസ്ബുക്ക് കണക്കാക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Related Articles