Current Date

Search
Close this search box.
Search
Close this search box.

ദുബൈ എക്‌സ്‌പോ ഒരു വര്‍ഷം നീട്ടിവെക്കും

അബൂദബി: കോവിഡ് ഭീതിയെത്തുടര്‍ന്ന് ദുബൈയില്‍ 2020ല്‍ നടത്താന്‍ തീരുമാനിച്ച പ്രമുഖ ഫെസ്റ്റിവലായ ദുബൈ എക്‌സ്‌പോ ഒരു വര്‍ഷത്തേക്ക് നീട്ടിവെച്ചേക്കും. ഇതു സംബന്ധിച്ചുള്ള സൂചനകള്‍ സംഘാടകര്‍ പുറത്തുവിട്ടിട്ടുണ്ട്. ബില്യണ്‍ ഡോളര്‍ ചിലവഴിച്ചാണ് ദുബൈ ഇത്രയും വലിയ എക്‌സപോ സംഘടിപ്പിക്കുന്നത്. രാജ്യത്ത് പുതിയ വ്യവസായം ആരംഭിക്കാനും ഇതിലൂടെ നിക്ഷേപകരെ ആകര്‍ഷിക്കാനും സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താനുമാണ് എക്‌സ്്‌പോ കൊണ്ട് ഉദ്ദേശിക്കുന്നത്.

ഇതിനായുള്ള അവസാനവട്ട ഒരുക്കങ്ങളുമായി മുന്നോട്ടു പോകുകയായിരുന്നു ദുബൈ. ഇതിനിടെയാണ് കോവിഡ് വൈറസ് വ്യാപിക്കുന്നത് ദുബൈ എക്‌സപോയുടെ പ്രതീക്ഷകള്‍ക്കും അത് മങ്ങലേല്‍പ്പിച്ചത്. യു.എ.ഇയില്‍ ഇതിനകം അഞ്ച് പേരാണ് കോവിഡ് മൂലം മരണപ്പെട്ടത്. 611 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

Related Articles