Current Date

Search
Close this search box.
Search
Close this search box.

ഹരിദ്വാര്‍ വിദ്വേഷ പ്രസംഗത്തിനെതിരെ നടപടി വേണമെന്ന് മുന്‍ സൈനിക മേധാവികള്‍

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം ഹരിദ്വാറില്‍ തീവ്രഹിന്ദുത്വ സംഘടന നടത്തിയ ഹിന്ദു സമ്മേളനത്തില്‍ മുസ്ലിംകളെ കൊന്നൊടുക്കാന്‍ ആഹ്വാനം ചെയ്തുള്ള പ്രസംഗത്തിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നു. ഹിന്ദുത്വ സംഘടന നേതാക്കളുടെ കൊലവിളികള്‍ക്കെതിരെ നേരത്തെ വിവിധ സംഘടനകളും രാഷ്ട്രീയ നേതാക്കളും രംഗത്തുവന്നിരുന്നു. ഇപ്പോള്‍ മുന്‍ സൈനിക മേധാവികളും ഇതിനെതിരെ രംഗത്തുവന്നിരിക്കുകയാണ്.

മുസ്‌ലിംകളെ മ്യാന്‍മര്‍ മാതൃകയില്‍ വംശഹത്യ നടത്തണമെന്നായിരുന്നു സമ്മേളനത്തില്‍ സംഘടന നേതാക്കളുടെ ആഹ്വാനം. ഹരിദ്വാറിലെ ധര്‍മ സന്‍സദ് സമ്മേളനത്തില്‍ വിദ്വേഷ പ്രസംഗവും കൊലവിളിയുമുയര്‍ന്ന സംഭവത്തില്‍ കര്‍ശന നടപടി വേണമെന്നാണ് രണ്ട് മുന്‍ സേനാമേധാവികള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് അവര്‍ പോസ്റ്റ് ചെയ്തത്.

ഇന്ത്യയുടെ ദേശീയ സുരക്ഷയ്ക്ക് വ്യക്തമായ ഭീഷണിയാണ് ഇത്തരം കൊലവിളികളെന്ന് നാവികസേനാ മുന്‍ മേധാവി റിട്ടയേര്‍ഡ് അഡ്മിറല്‍ അരുണ്‍ പ്രകാശ് ട്വീറ്റ് ചെയ്തു. ‘എന്തുകൊണ്ട് ഇത് അവസാനിപ്പിക്കുന്നില്ല? നമ്മുടെ ജവാന്‍മാര്‍ ശത്രുക്കളെ അഭിമുഖീകരിക്കുമ്പോള്‍, നമുക്ക് വര്‍ഗീയ രക്തച്ചൊരിച്ചിലും ആഭ്യന്തര കലാപവും അന്താരാഷ്ട്ര തലത്തിലെ അപമാനവും വേണോ? ദേശീയ ഐക്യത്തിനു കോട്ടം തട്ടുന്ന എന്തും ഇന്ത്യയുടെ ദേശീയ സുരക്ഷയെ അപകടപ്പെടുത്തുന്നു എന്ന് മനസ്സിലാക്കാന്‍ പ്രയാസമാണോ?’- എന്നാണ് അരുണ്‍ പ്രകാശ് കൂട്ടിച്ചേര്‍ത്തത്.

അരുണ്‍ പ്രകാശിന്റെ അഭിപ്രായത്തോട് യോജിക്കുന്നു. ഇത്തരം പ്രസംഗങ്ങള്‍ രാജ്യസുരക്ഷയെ ബാധിക്കും. ഇതിനെതിരെ നടപടിയെടുക്കണം’ എന്നായിരുന്നു കാര്‍ഗില്‍ യുദ്ധസമയത്ത് കരസേനാ മേധാവിയായിരുന്ന റിട്ടയേര്‍ഡ് ജനറല്‍ വേദ്പ്രകാശ് മാലിക് ട്വീറ്റ് ചെയ്തത്.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles