Current Date

Search
Close this search box.
Search
Close this search box.

ഉന്നതതല നയതന്ത്ര ചര്‍ച്ചക്കായി ഉര്‍ദുഗാന്‍ ഖത്തറിലേക്ക്

അങ്കാറ: ഉന്നത തല നയതന്ത്ര ചര്‍ച്ചകളും പരസ്പര ബന്ധം ശക്തിപ്പെടുത്തുന്നതിന്റെയും ഭാഗമായി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ഖത്തറിലേക്ക്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ചൊവ്വാഴ്ചയാണ് ഉര്‍ദുഗാന്‍ ദോഹയിലേക്ക് തിരിക്കുക.

ഇരു സഖ്യകക്ഷികളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് തുര്‍ക്കി സ്റ്റേറ്റ് മീഡിയയെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ചൊവ്വാഴ്ച നടക്കുന്ന ഖത്തര്‍-തുര്‍ക്കി സുപ്രീം കമ്മിറ്റി യോഗത്തില്‍ ഉര്‍ദുഗാനും ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ അല്‍താനിയും അധ്യക്ഷനാകും. ഉര്‍ദുഗാന്റെ കൂടെ ദോഹയിലെത്തുന്ന തുര്‍ക്കിയിലെ മന്ത്രിമാരും വ്യവസായ പ്രമുഖരും അടങ്ങുന്ന പ്രതിനിധി സംഘം ഖത്തര്‍ പ്രതിനിധികളുമായും വ്യവസായ പ്രമുഖരമായും കൂടിക്കാഴ്ച നടത്തും.

സംസ്‌കാരം, വ്യാപാരം, നിക്ഷേപം, ദുരിതാശ്വാസം, കായികം, വികസനം, ആരോഗ്യം, മതപരമായ കാര്യങ്ങള്‍ തുടങ്ങി വിവിധ മേഖലകളിലെ കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവെക്കുമെന്ന് ഖത്തറിലെ തുര്‍ക്കി അംബാസഡര്‍ മുസ്തഫ ഗോക്‌സു പറഞ്ഞു.

2015ലെ സുപ്രീം സ്ട്രാറ്റജിക് കമ്മിറ്റിയുടെ ആദ്യ യോഗത്തിനു ശേഷം ഇരു രാജ്യങ്ങളും ഇതിനകം നൂറുകണക്കിന് കരാറുകളില്‍ ഒപ്പുവെച്ചിട്ടുണ്ടെന്നും ദോഹയ്ക്കും അങ്കാറയ്ക്കും ഇടയിലുള്ള വ്യാപാരം ഈ വര്‍ഷം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Related Articles