Current Date

Search
Close this search box.
Search
Close this search box.

ഈജിപ്തുമായുള്ള ബന്ധത്തിന് തടസ്സങ്ങളൊന്നുമില്ലെന്ന് ഉര്‍ദുഗാന്‍

അങ്കാറ: വര്‍ഷങ്ങള്‍ നീണ്ട രാഷ്ട്രീയ ഭിന്നത അവസാനിപ്പിക്കുന്നതിന് ഈജിപ്തുമായി നയതന്ത്ര ചര്‍ച്ച നടക്കുന്നതായി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. തുര്‍ക്കി, ഈജിപ്ത് നയതന്ത്ര ചര്‍ച്ച കീഴ്തലത്തില്‍ തുടരുന്നുണ്ടെന്നും, ഉന്നതതലത്തിലെത്തുന്നതിന് അതിന് യാതൊരു തടസ്സവുമില്ലെന്ന് ഉര്‍ദുഗാന്‍ തിങ്കളാഴ്ച വൈകുന്നേരം തുര്‍ക്കി ചാനലായ ടി.ആര്‍.ടിയിലൂടെ അറിയിച്ചു. പരസ്പരം മനസ്സിലാക്കുകയെന്നതാണ് പ്രധാനമെന്ന് ഉര്‍ദുഗാന്‍ കൂട്ടിച്ചേര്‍ത്തു.

2013 മുതലുള്ള അസ്വസ്ഥമാര്‍ന്ന ബന്ധം മെച്ചപ്പെടുത്തുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് ഈജിപ്തും തുര്‍ക്കിയും രണ്ട് ഘട്ട ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍, നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതിന് തടസ്സം നില്‍ക്കുന്ന വിവിധ കാര്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട് -അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ വര്‍ഷങ്ങളിലായി തുര്‍ക്കിയും ഈജിപ്തും തമ്മില്‍ രാഷ്ട്രീയ ഭിന്നത നിലനില്‍ക്കുന്നുണ്ടെങ്കിലും, പ്രതിവര്‍ഷം അഞ്ച് മില്യണ്‍ ഡോളറിന്റെ വ്യാപാരം നടക്കുന്നുണ്ട്.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles