Current Date

Search
Close this search box.
Search
Close this search box.

ഇന്ത്യയില്‍ 10ല്‍ 8 തടവുകാരും വിചാരണ കാത്ത് കഴിയുന്നവര്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ പത്തില്‍ എട്ട് തടവുകാരും വിചാരണ കാത്ത് ജയിലില്‍ കഴിയുന്നവരാണെന്ന പുതിയ റിപ്പോര്‍ട്ട് പുറത്ത്. കഴിഞ്ഞ മാസം പുറത്തിറങ്ങിയ ‘പ്രിസണ്‍സ് സ്റ്റാറ്റിസ്റ്റിക്‌സ് ഇന്ത്യ റിപ്പോര്‍ട്ട് 2021’ വിശകലനം ചെയ്താണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

റിപ്പോര്‍ട്ട് അനുസരിച്ച്, ഇന്ത്യയിലെ 5.54 ലക്ഷം തടവുകാരില്‍ 77% അല്ലെങ്കില്‍ 4.27 ലക്ഷം വിചാരണ തടവുകാരായി കഴുയന്നവരാണ്.
ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, അരുണാചല്‍ പ്രദേശ്, മിസോറാം, ത്രിപുര എന്നിവയൊഴികെ മറ്റെല്ലാ സംസ്ഥാനങ്ങളിലെയും വിചാരണ തടവുകാരുടെ എണ്ണം 60% കവിഞ്ഞെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡല്‍ഹിയിലെ ജയിലുകളില്‍ 91% തടവുകാരാണ് ഉള്ളത്, അതായത് 10 തടവുകാരില്‍ 9 പേരും വിചാരണ പൂര്‍ത്തിയാകാന്‍ കാത്തിരിക്കുന്നവരാണ്.

രാജ്യത്ത് 24,033 വിചാരണത്തടവുകാര്‍ മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ ജയിലുകളില്‍ കഴിഞ്ഞിട്ടുണ്ടെന്നും 11,490 പേര്‍ അഞ്ച് വര്‍ഷത്തിലേറെയായി തടവില്‍ കഴിയുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉത്തര്‍പ്രദേശും മഹാരാഷ്ട്രയുമാണ് ഈ എണ്ണത്തില്‍ ഏറ്റവും കൂടുതല്‍. രാജ്യത്തെ മൊത്തം വിചാരണ തടവുകാരില്‍ 21.08% പട്ടികജാതിക്കാരും 9.88% പട്ടികവര്‍ഗക്കാരും 18% മുസ്ലീങ്ങളുമാണ്.

ജയിലില്‍ കഴിയുന്നവരുടെ നിരക്ക് 2020-ല്‍ 120% ആയിരുന്നത് 2021-ല്‍ 130% ആയി ഉയര്‍ന്നു. ഇതിനര്‍ത്ഥം ജയിലുകളില്‍ 5,54,034 തടവുകാരുണ്ട് എന്നാണ്. ജയിലുകളുടെ ശേഷി 4,25,609 എന്നതിനേക്കാള്‍ ഒരു ലക്ഷം കൂടുതലാണ് എന്നാണര്‍ത്ഥം. ദി സ്‌ക്രോള്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

 

Source: India Justice Report

Related Articles