Current Date

Search
Close this search box.
Search
Close this search box.

സാഹോദര്യ സന്ദേശമുയർത്തി ഈദ് സൗഹൃദ സംഗമം

തിരുവനന്തപുരം : സാഹോദര്യവും സൗഹാർദ്ദവും ഉയർത്തിപ്പിടിക്കാൻ ആഹ്വാനംചെയ്ത് ഈദ് സൗഹൃദ സംഗമം. ജമാഅത്തെ ഇസ്‌ലാമി തിരുവനന്തപുരം ജില്ലാ കമ്മിറ്റി പാലോടിൽവെച്ച് നടത്തിയ ഈദ് സ്നേഹ സംഗമം വിവിധ വിഭാഗം ആളുകളുടെ സംഗമവേദിയായി . സാഹോദര്യത്തിനു വേണ്ടി നിലകൊള്ളുന്നത് സാമൂഹികവും രാഷ്ട്രീയവുമായ പ്രസക്തിയുള്ള കാലത്താണ് നാം ജീവിക്കുന്നത്.

വിദ്വേഷത്തിന്റെ പ്രചാരകർക്ക് സ്നേഹം കൊണ്ടാണ് മറുപടി നൽകേണ്ടതെന്ന് ഈദ് സന്ദേശം നൽകിയ ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ അഭിപ്രായപ്പെട്ടു. ഈദ് സംഗമം വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കോമളം ഉൽഘാടനം ചെയ്തു.

മുൻ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി.കെ മധു, കെ.പി.സി.സി എക്സിക്യൂട്ടീവ് മെമ്പർ ശാസ്തമംഗലം മോഹൻ, നന്ദിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷൈലജാ രാജീവൻ, നന്ദിയോട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബാജിലാൽ,വെൽഫയർ പാർട്ടി ജില്ലാ പ്രസിഡണ്ട് അഷ്റഫ് കല്ലറ തുടങ്ങി നിരവധി പ്രമുഖർ സംസാരിച്ചു. ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡണ്ട് എസ്. അമീൻ അദ്ധ്യക്ഷത വഹിച്ചു.ലത്വീഫ് പാലോട് സ്വാഗതവും റഹീം കല്ലറ നന്ദിയും പറഞ്ഞു.

Related Articles