Current Date

Search
Close this search box.
Search
Close this search box.

‘മൃഗശാലയിലേക്ക് പോകൂ’; ഈജിപ്ഷ്യന്‍ പ്രസിഡന്റിന്റെ പരാമര്‍ശത്തിനെതിരെ ട്രോള്‍ മഴ

കൈറോ: 2022 സാമ്പത്തിക സമ്മേളനത്തില്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സീസി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ പരിഹാസം. ‘ഈജിപ്തിലെ സാഹചര്യം മനസ്സിലാക്കാന്‍ മൃഗശാലയില്‍ പോകൂ, തകര്‍ച്ചയുടെയും, സൗകര്യങ്ങളുടെയും, ദൗര്‍ബല്യത്തിന്റെയും ഗുണപരമല്ലാത്തതിന്റെയും വ്യാപ്തി കാണൂ’ എന്ന പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് ട്രോള്‍ മഴ. ഇത് യുക്തിരഹിതവും അവ്യക്തവുമായ വീക്ഷണമാണെന്നാണ് പരിഹസിക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നത് -മിഡില്‍ ഈസ്റ്റ് മോണിറ്റര്‍ റിപ്പോര്‍ട്ട് ചെയ്തു.

https://twitter.com/Chico0__Forever/status/1584914744892424196

ഈജിപ്ത് 2022 സാമ്പത്തിക സമ്മേളനം ചൊവ്വാഴ്ചയാണ് സമാപിച്ചത്. അവസാനിച്ചത്. രാജ്യത്തെ സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് വേണ്ടിയായിരുന്നു സമ്മേളനം. ഉന്നത സാമ്പത്തിക ശാസ്ത്രജ്ഞരും പണ്ഡിതരും സാമ്പത്തിക സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles