Current Date

Search
Close this search box.
Search
Close this search box.

ഈജിപ്ത്: അഴിമതിയില്‍ പ്രതിഷേധിച്ച് തഹ്‌രീര്‍ സ്‌ക്വയറില്‍ യുവാവ് തീകൊളുത്തി

കൈറോ: ഈജിപ്ത് ഭരണകൂടത്തിന്റെ അഴിമതിക്കും വഷളായ ജീവിതാവസ്ഥയിലും പ്രതിഷേധിച്ച് ചരിത്രപ്രസിദ്ധമായ തഹ്‌രീര്‍ സ്‌ക്വയറില്‍ യുവാവ് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു.
മുഹമ്മദ് ഹുസിനിയെന്ന ഈജിപ്ത് പൗരനാണ് സ്വന്തം ശരീരത്തില്‍ തീകൊളുത്തിയത്. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ അദ്ദേഹം ആത്മഹത്യ വീഡിയോ തത്സമയം പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഗുരുതര പൊള്ളലേറ്റ് മുബാറക് ആശുപത്രിയില്‍ ചികിത്സയിലാണ്.

സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയുടെ ഇരയാണ് താനെന്നും തന്റെ ജീവിതസാഹചര്യത്തില്‍ സാമ്പത്തിക പരാധീനതകള്‍ നിറഞ്ഞത് സര്‍ക്കാര്‍ കാരണമാണെന്നും അദ്ദേഹം ആരോപിച്ചു. സ്യൂട്ടും ടൈയും മാസ്‌കും ധരിച്ച് അദ്ദേഹം തെരുവിലൂടെ ഒറ്റയ്ക്ക് നടന്നുവന്നതിനു ശേഷം തീകൊളുത്തുകയായിരുന്നു. വീഡിയോവില്‍ സര്‍ക്കാരിനെതിരെ ഉച്ചത്തില്‍ ആക്രോഷിക്കുന്നതായും കാണാം.

എന്റെ രാജ്യത്തെ ആളുകളെ, ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യം, ലോകത്തിലെ ഏറ്റവും മികച്ച രാജ്യം.. അത് മോഷ്ടാക്കള്‍ കൈവശം വച്ചിരിക്കുന്നു, എല്ലാവരും അഴിമതിക്കാരാണ്, എല്ലാവരും കള്ളന്മാരാണ്, അദ്ദേഹം വിളിച്ചു പറഞ്ഞു. തീകൊളുത്തിയതിനു പിന്നാലെ സമീപത്തുള്ളവര്‍ ഓടിക്കൂടി തീയണക്കുന്ന മറ്റൊരു വീഡിയോയും പുറത്തുവന്നിട്ടുണ്ട്. 2011ലെ അറബ് വസന്തത്തിന്റെ പ്രഭവകേന്ദ്രമായിരുന്നു തഹ്‌രീര്‍ ചത്വരം.

Related Articles