Current Date

Search
Close this search box.
Search
Close this search box.

കോവിഡ്: ഈജിപ്ത് ഗസ്സ അതിര്‍ത്തി തുറന്നു

കൈറോ: ഗസ്സയ്ക്ക് പുറം ലോകവുമായി ബന്ധപ്പെടാനുള്ള ഏക കരമാര്‍ഗ്ഗമായ റഫ അതിര്‍ത്തി ഈജിപ്ത് തുറന്നു നല്‍കി. ഈജിപ്തില്‍ ഉണ്ടായിരുന്നു ഗസ്സ നിവാസികള്‍ക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങുന്നതിന് വേണ്ടിയാണ് അതിര്‍ത്തി തുറന്നുനല്‍കിയത്. നൂറുകണക്കിന് ഗസ്സക്കാരാണ് ഈജിപ്തില്‍ ഉണ്ടായിരുന്നത്.

കൊവിഡിനെത്തുടര്‍ന്ന് ഈജിപ്തില്‍ കുടുങ്ങിക്കിടക്കുന്ന ഗസ്സക്കാരെ തിരിച്ചുകൊണ്ടുവരുമെന്ന് കഴിഞ്ഞ ദിവസം ഹമാസിന്റെ ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. നാല് ദിവസത്തേക്കാണ് അതിര്‍ത്തി തുറന്നുനല്‍കിയത്. എല്ലാ ദിവസവും 250 മുതല്‍ 300 വരെ ആളുകള്‍ക്ക് അതിര്‍ത്തി കടന്ന് യാത്ര ചെയ്യാമെന്നും മന്ത്രാലയം അറിയിച്ചു.

Related Articles