Current Date

Search
Close this search box.
Search
Close this search box.

ഈജിപ്ത് വലിയ ഒരു തടവറയാണ്: റാമി ഷാത്

കൈറോ: ഈജിപ്ത് ഒരു ഭീകര രാഷ്ട്രമാണെന്ന് ജയില്‍ മോചിതയായ ഫലസ്തീനിയന്‍ ആക്റ്റിവിസ്റ്റ് റാമി ഷാത് പറഞ്ഞു. തന്റെ കുടുംബത്തിനെതിരായ ഭീഷണികള്‍ക്കിടയിലും ഫലസ്തീന്‍ ലക്ഷ്യത്തിനു വേണ്ടി പോരാടാന്‍ താന്‍ തീരുമാനിച്ചതായും ജയില്‍ മോചിതയായ ശേഷം അദ്ദേഹം പറഞ്ഞു.

2011ല്‍ ഈജിപ്തില്‍ നടന്ന അറബ് വസന്തത്തില്‍ മുഖ്യപങ്ക് വഹിക്കുകയും ഇസ്രായേലിനെതിരായ ബഹിഷ്‌കരണത്തിന്റെ ഭാഗമായുള്ള ബി.ഡി.എസ് പ്രസ്ഥാനത്തിന്റെ ഈജിപ്തിലെ കോര്‍ഡിനേറ്ററുമായിരുന്നു ഷാതി. രണ്ടര വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം ജയില്‍ മോചിതനായ അദ്ദേഹം ഫ്രാന്‍സിലേക്ക് പോയി.

ഇന്ന് ഈജിപ്ത് ഒരു വലിയ സെല്ലാണ്, ഞങ്ങള്‍ വളരെ ചെറിയ ഒന്നിലായിരുന്നു. എല്ലാ അര്‍ത്ഥത്തിലും ഇതൊരു ഭീകര രാഷ്ട്രമായി മാറുകയാണ്-അദ്ദേഹം പാരിസില്‍ വെച്ച് പറഞ്ഞു. 2019 ജൂലൈയില്‍ ‘തീവ്രവാദ സംഘടനയെ’ സഹായിച്ചു എന്ന കുറ്റത്തിന് ഷാത്തിനെ ഈജിപ്ത് പൊലിസ് അറസ്റ്റ് ചെയ്തു.

Related Articles