Current Date

Search
Close this search box.
Search
Close this search box.

12ാം തവണയും അടിയന്തരാവസ്ഥ നീട്ടി ഈജിപ്ത്

കൈറോ: തുടര്‍ച്ചയായ 12ാം തവണയും രാജ്യത്തെ അടിയന്തരാവസ്ഥ ഈജിപ്ത് ഭരണകൂടം നീട്ടി.മൂന്നു മാസത്തേക്കാണ് പുതുതായി അടിയന്തരാവസ്ഥ നീട്ടിയതെന്ന് പ്രസിഡന്റ് അബ്ദുല്‍ ഫതാഹ് അല്‍ സീസി അറിയിച്ചു. രാജ്യത്ത് കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്നതിനിടെയാണ് ചൊവ്വാഴ്ച പ്രഖ്യാപനം വന്നത്.

2017 ഏപ്രില്‍ 10നാണ് ആദ്യമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. 44 പേര്‍ കൊല്ലപ്പെടാനിടയായ കോക്പിറ്റ് ഭീകരാക്രമണത്തെത്തുടര്‍ന്നായിരുന്നു അത്. തീവ്രവാദത്തിനെതിരെ പോരാടാനും രാജ്യത്തെ ആരോഗ്യ,സുരക്ഷ ആശങ്കകള്‍ക്കിടെ പൗരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ കൂടിയാണ് അടിയന്തരാവസ്ഥ നീട്ടിയതെന്ന് പ്രസിഡന്‍സി വൃത്തങ്ങള്‍ പറയുന്നത്. രാജ്യത്ത് ഇതിനകം 4800 പേര്‍ക്ക് കോവിഡ് ബാധിച്ചു. 337 പേര്‍ മരിക്കുകയും ചെയ്തു.

Related Articles