Current Date

Search
Close this search box.
Search
Close this search box.

ഈജിപ്ത്: സൈനിക നടപടിയില്‍ എട്ട് സൈനികര്‍ കൊല്ലപ്പെട്ടു

കൈറോ: വടക്കന്‍ സീനായിലെ ഭീകരവിരുദ്ധ പ്രവര്‍ത്തനത്തില്‍ എട്ട് ഈജിപ്ഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ഐ.എസ്.ഐ.എസ് വിഭാഗത്തോട് ചേര്‍ന്നുനല്‍ക്കുന്ന പോരാളികളുള്ള വടക്കന്‍ സീനായിലാണ് ശക്തമായ ഏറ്റുമുട്ടലുണ്ടായതെന്ന് സായുധ സേന ഞായറാഴ്ച പറഞ്ഞു. ഈ പ്രദേശത്താണോ അതല്ല മറ്റു പ്രദേശങ്ങളിലാണോ സൈനികര്‍ കൊല്ലപ്പെട്ടതെന്ന് വ്യക്തമല്ല. സൈനിക നടപടിയില്‍ 89 സൈനികര്‍ കൊല്ലപ്പെട്ടതായി സൈന്യം പ്രസ്താവനയിലൂടെ അറിയിച്ചു.

വിവിധ ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തതായും, നൂറുകണക്കിന് സ്‌ഫോടകവസ്തുക്കള്‍ നശിപ്പിച്ചതായും സൈന്യം പറഞ്ഞു. ഇസ്രായേലിനോടും ഗസ്സ മുനമ്പിനോടും അതിര്‍ത്തി പങ്കിടുന്ന വടക്കന്‍ സീനായ് പ്രദേശത്തേക്ക് നുഴഞ്ഞുകയറാന്‍ ഉപയോഗപ്പെടുത്തിയിരുന്ന 13 തുരങ്ക പ്രവേശന കവാടങ്ങളും നശിപ്പിക്കുകയും ചെയ്തു.

Related Articles