Current Date

Search
Close this search box.
Search
Close this search box.

പോപുലര്‍ ഫ്രണ്ട് നേതാവ് ഇ അബൂബക്കറിന്റെ ജാമ്യാപേക്ഷ തള്ളി ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: എന്‍.ഐ.എ അറസ്റ്റ് ചെയ്ത പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മുന്‍ തലവന്‍ ഈ അബൂബക്കര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ നിരസിച്ച് ഡല്‍ഹി ഹൈക്കോടതി. അബൂബക്കറിനെതിരെ ദേശീയ അന്വേഷണ ഏജന്‍സി നിയമപ്രകാരം കേസെടുത്തതിനാല്‍ ഹര്‍ജിയില്‍ ഉത്തരവിടാന്‍ തനിക്ക് അധികാരമില്ലെന്നാണ് വ്യാഴാഴ്ച ജഡ്ജിയായ അനൂപ് കുമാര്‍ മെന്ദിറട്ട പറഞ്ഞു.

ഡല്‍ഹി ഹൈക്കോടതി ജാമ്യാപേക്ഷ പരിഗണിക്കാന്‍ വിസമ്മതിച്ചതായി ബാര്‍ ആന്‍ഡ് ബെഞ്ചും റിപ്പോര്‍ട്ട് ചെയ്തു. ആരോഗ്യാവസ്ഥ മോശമായതിനാല്‍ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഇ അബൂബക്കര്‍ കോടതിയെ സമീപിച്ചത്. ജാമ്യത്തിന് വിചാരണക്കോടതിയെ സമീപിക്കണമെന്ന് നിര്‍ദേശിച്ചാണ് ഹൈക്കോടതി ഹരജി നിരസിച്ചത്. ഇ അബൂബക്കര്‍ കാന്‍സര്‍ ബാധിതനാണ്.

നിലവില്‍ നിരോധിക്കപ്പെട്ട പി.എഫ്.ഐ്ക്കെതിരെ രാജ്യവ്യാപകമായി നടത്തിയ റെയ്ഡിനിടെ സെപ്റ്റംബര്‍ 22 നാണ് ദേശീയ അന്വേഷണ ഏജന്‍സി അബൂബക്കര്‍ അടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്തത്. പോപുലര്‍ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും സപ്തംബര്‍ 28ന് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്.

Related Articles