Current Date

Search
Close this search box.
Search
Close this search box.

1.2 കോടി ഡോളര്‍ സമ്മാനത്തുകയുമായി ദുബൈ ലോകകപ്പ് കുതിരയോട്ടം

ദുബൈ: ലോകത്തിലെ തന്നെ ഏറ്റവും വലിയ സമ്മാനത്തുക നല്‍കുന്ന ലോകകപ്പ് കുതിരയോട്ടത്തിന് ശനിയാഴ്ച ദുബൈയില്‍ തുടക്കമാകും. ദുബൈ മെയ്ദാന്‍ റേസ് കോഴ്‌സില്‍ നടക്കുന്ന ദുബൈ ലോകകപ്പ് കുതിരയോട്ട മത്സരത്തില്‍ 1.2 കോടി ഡോളറാണ് വിജയികള്‍ക്ക് നല്‍കുന്ന സമ്മാനത്തുക. ആകെ 30.5 ദശലക്ഷം ഡോളറാണ് ടൂര്‍ണമെന്റിന്റെ സമ്മാനത്തുക.

20 രാജ്യങ്ങളില്‍ നിന്നുള്ള വിവിധ പന്തയകുതിരകളാണ് കളത്തിലിറങ്ങുന്നത്. ഇന്ന് രാത്രി നടക്കുന്ന മത്സരത്തില്‍ ദുബൈ രാജകുടുംബങ്ങളുടെ കുതിരകളും മത്സരിക്കാനിറങ്ങും. എണ്‍പതിനായിരം കാണികള്‍ക്ക് ഒരേസമയം മത്സരം കാണാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. മത്സരം വീക്ഷിക്കാന്‍ വിവിധ രാജ്യങ്ങളില്‍ ന്ിന്ന് ആരാധകര്‍ എത്തിയിട്ടുണ്ട്.

 

Related Articles